സ്ത്രീപക്ഷം
 

ചില ചിതറിയ ചിന്തകള്‍       

ഇന്ദ്രസേന

 

 സ്ത്രീ സമത്വം
ലോകത്ത് അസമത്വം ഏറ്റവും കൂടുതല്‍  അനുഭവിക്കുന്നത് ഭാരതത്തില്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്...എന്നാല്‍ സ്ത്രീ ജനസംഖ്യ കൂടുതല്‍  ചൈനയില്‍ ആണ് എങ്കിലും,സ്ത്രീയുടെ  അവഷ്ട സമൂഹത്തില്‍ മെച്ചപെടുത്താന് ഉള്ള എല്ലാ നിയമങ്ങളും..നയങ്ങളും സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടും ..അവ ഒന്നും സ്ത്രീകളുടെ അവസ്ഥ മെച്ചപെടുത്താന് നമ്മുടെ നാട്ടില്‍ സഹായിച്ചില്ല എന്ന വിപര്യയം കൂടി ഉണ്ട് താനും.. മതം സ്ത്രീകളുടെ സമത്വ സ്വപ്നങ്ങളില്‍ എന്നും  ഒരു തടസ്സം തന്നെ ആയിരുന്നു..ഹിന്ദു മതം അതിന്റെ ആചാര്യ മര്യാദകള്‍  ആണ് രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥയെക്കാള്‍ പാലിച്ചു പോന്നത് ..മുസ്ലിം വ്യക്തി നിയമങ്ങള് ‍ആ മതവും പിന്തുടരുന്നു. സര്ക്കാര് കാല കാലങ്ങളായി എത്ര നിയമങ്ങള് കൊണ്ട് വന്നിട്ടും..ശൈശവ വിവാഹം ഇപ്പോഴും നിലനില്‍ക്കുന്നു.

1891                             12 വയസു
1929                              14വയസു
1955                              15വയസ്
1976                               18വയസ്

എന്നിങ്ങനെ വിവാഹ പ്രായം നിശ്ചയികുകയും ചെയ്തു.. എന്നാല്‍  ഭാരത ത്തിലെ മൊത്തം സ്ത്രീജന സംഖ്യയില്..30% സ്ത്രീകളും..20വയസ് ആകുമ്പോഴേക്കും  വിവാഹിതരൊ ..വിവാഹ മോചിതാരോ  ആവുന്നു..എന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്..നിയമങ്ങള്‍കടലാസില്‍ തന്നെ അവശേഷിക്കുന്നു ഉത്തര  ഭാരതത്തിള്‍ ഇപ്പോഴും 50% പെണ്കുട്ടികളും 15 വയസിനു മുമ്പ് തന്നെ വിവാഹിതര് ആകുന്നു.
ബഹു ഭാര്യാത്വം മുസ്ലിം മതം ഇപ്പോഴും പിന്തുടരുന്നു..അവരുടെ ഇടയില്‍ തലാക് ചൊല്ലി  വിവാഹ ബന്ധം പിരിയുന്നവരുടെ എണ്ണം ഇപ്പോഴും ലഭ്യമല്ല. ..സ്ത്രീകള്‍ള്ക്കും വിവാഹ മോചനം ആ മതം അനുവദിക്കുന്നുണ്ട്.ആണ്‍കുട്ടികള്‍ ജനിച്ചില്ലെങ്കില്‍... ഇസ്ലാം ഒഴിച്ച് മറ്റു മതങ്ങളില്കെല്ലാം വിവാഹ മോചന നിയമങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും..(1976) സ്ത്രീകള്‍   അതിനു മുന്‍ കൈ എടുത്താല്‍ ഇപ്പോഴും അവരെ പതിത എന്ന് കരുതാന് ആണ് ഭാരതീയ സമൂഹത്തിനു വാസന...സാമ്പത്തികമായ അരക്ഷിതാവസ്ഥ ഒരു divorce എന്നത് പലപ്പോഴും സ്ത്രീകള്‍  അസാധ്യം ആക്കുന്നു..ഉത്തരെന്ത്യയയില്‍ ഇപ്പോഴും വീടിന്റെ മുഴുവന് സമ്പത്തും പുരുഷന്മാര് ആണ് കയ്യടാക്കി വെച്ചിരിക്കുന്നത്‌ ..പിന്തുടര്ച്ച അവകാശ നിയമങ്ങള്‍  എല്ലാം സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ്  പൂര്ണമായും
സ്ത്രീകളെ ഒഴിവാകുന്നതായിരിന്നു..മുസ്ലിം വ്യക്തി നിയമം സ്ത്രീക്കും പിതൃ സ്വത്തിനു അവകാശം പറയുന്നുണ്ട് എങ്കിലും..അത് വളരെ തുച്ചമാണ്..അവര് കുടുംബം നോക്കേണ്ടതില്ലല്ലോ  ഭര്ത്താവിനും മക്കള്ക്കും സാമ്പത്തിക സഹായം ചെയ്യേണ്ടതില്ലല്ലോ ..എന്നാണു മതം അതിനു  പറയുന്ന കാരണം.  ..ഭൂമിയില്‍ അവകാശം സ്‌ത്രീകള്‍ക്ക്‌   കൊടുക്കാന് നിയമം വ്യവസ്ഥ ചെയ്തിടുണ്ട് എങ്കിലും...മിക്ക മതങ്ങളും വിവാഹ സമയത്തെ സ്വര്ണവും സമ്മാനങ്ങളും..അതില്‍ സ്ത്രീയുടെ  പിതൃസ്വത്തിനുള്ള  അവകാശം പരിമിത പെടുത്തുകയാണ് പതിവ്..ഭര്ത്താവ് മരിച്ചാലോ..ഉപേക്ഷിക്കപെട്ടാലോ..വേണ്ടത്ര വിദ്യാഭ്യാസമോ..ലോക പരിചയമോ  ഇല്ലാത്ത ഇവര് പിന്നീട് പകച്ചു പോവുന്നതായാണ് കണ്ടു വരുന്നത്.. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ..ഭൂ സ്വത്ത് വീതം വെക്കുമ്പോള്‍  ‍സ്ത്രീക്കും തുല്യമായ  അവകാശം നല്കാന് ശ്രദ്ധിക്കാറുണ്ട്‌ ..ദേശീയ നിയമങ്ങളെ അവര്  കൂടുതല്‍ മാനിക്കുന്നു..സ്ത്രീ സുരക്ഷയെ കുറിച്ച് അവര് കൂടുതല്‍ ബോധവാന് മാരും ആണ്


ശാരീരികം
ഗാര്‍ഹികപീഡനങ്ങള്‍ ലോകത്തെ മറ്റേത്‌ രാജ്യത്തേക്കാളും ഇന്ത്യയില്‍ കൂടുതലാണ്‌. ഏകദേശം 10 മുതല്‍ 20 ശതമാനം വരെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും മര്‍ദ്ദനം എല്‍ക്കുന്നുവെന്നാണ്‌ കണക്ക്‌. സ്‌ത്രീധനമരണങ്ങള്‍ വളരെ കൂടുതല്‍ ആണ്‌. സ്‌ത്രീധന തുക കുറഞ്ഞു പോയി എന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവും അവരുടെ വീട്ടുകാരും ചേര്‍ന്ന പീഡിപ്പിച്ച്‌ കൊല്ലുകയോ, അവരെ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുകയോ ആണ്‌്‌ പതിവ്‌. ഗ്രാമങ്ങളില്‍ ഇത്തരം കേസുകള്‍ വേണ്ടത്ര രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല. മുമ്പ്‌ സ്‌ത്രീ ഭര്‍തൃഗൃഹത്തില്‍ കൊല്ലപ്പെട്ടാല്‍ അത്‌ ഭര്‍തൃവീട്ടുകാരുടെ കുറ്റമാണോ എന്ന്‌ തെളിയിക്കേണ്ട ബാധ്യത സ്‌ത്രീവീട്ടുകാര്‍ക്കാണ്‌ എന്നായിട്ടുണ്ട്‌. സര്‍ക്കാര്‍ ഭര്‍ത്താവിനെതിരെ കേസെടുക്കും എന്നതാണ്‌ നിലവിലുള്ള നിയമം.

കാണാതാവുന്ന സ്‌ത്രീകള്‍
ഇന്ത്യയില്‍ കാണാതാവുന്ന സ്‌ത്രീകളുടെ കണക്ക്‌ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ നമ്മുടെ നാടിന്റെ മാത്രം സവിശേഷതയാണെന്ന്‌ പറയാം. പെണ്‍ ശിശുക്കള്‍ ഗര്‍ഭപാത്രത്തില്‍ വെ്‌്‌ച്ചുതന്നെ കൊല ചെയ്യപ്പെടുന്നു. ജനിച്ചാല്‍ തന്നെ നല്ല ഭക്ഷണവും മതിയായ ചികിത്സയും ഇല്ലാതെ മരിച്ചുപോവുന്നു. പ്രസവവുമായി ബന്ധപ്പെട്ട്‌ പോഷകാഹാരമോ സമയത്തിന്‌ വൈദ്യ ശുശ്രൂഷയോ ലഭിക്കാതെ മരിക്കുന്നു. ഗ്രാമങ്ങളില്‍ പലരീതിയില്‍ മരിക്കുന്ന പെണ്‍കുട്ടികള്‍, ഭാര്യമാര്‍ വേറെയും...
ഇങ്ങനെ രുമറിയാതെ മാഞ്ഞുപോവുന്ന ലക്ഷകണക്കിന്‌ സ്‌ത്രീകള്‍...

രാഷ്ട്രീയം
സാമൂഹ്യസമത്വം സ്‌ത്രീകള്‍ക്ക്‌ കിട്ടാന്‍ ഏറ്റവും വേണ്ടത്‌ സ്‌ത്രീകളുടെ ഭരണപങ്കാളിത്തം ആണെന്നിരിക്കെ ഇന്ത്യയില്‍ ഇന്നും അതൊരു സ്വപ്‌നമാണ്‌. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധി വര്‍ഷങ്ങള്‍ ഇരുന്നുവെങ്കിലും അവര്‍ നെഹ്‌റുവിന്റെ മകളായിരുന്നത്‌ കൊണ്ടാണ്‌ ആ സ്ഥാനത്തെത്തിയത്‌. ബീഹാര്‍ മുഖ്യമന്ത്രി സഥാനത്ത്‌ റാബ്രിദേവി ഇരുന്നത്‌ എന്തുകൊണ്ടാണെന്നും നമുക്കറിയാം. ഇദയ കനിയായ ജയലളിതയും പുരുഷന്മാരുടെ സഹായത്താല്‍ പിന്‍വാതില്‍ നിയമനം കിട്ടി എത്തിയവരില്‍ ഒരാളാണ്‌. സി പി ഐ എം നേതാവ്‌ വൃന്ദ കാരാട്ട്‌ പോലും അവിടെയെത്തിയത്‌ ഭര്‍ത്താവിന്റെ നിഴലില്‍ ആണെന്ന്‌ പ്രചരണവുമുണ്ട്‌.

നേതൃത്വപരമായ സ്ഥലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ സ്‌ത്രീകള്‍ ഇല്ല. അതുകൊണ്ട്‌ തന്നെ അവരുടെ തനതായ വിഷയങ്ങളില്‍ ഭരണത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. മൊത്തം ജനസംഖ്യയുടെ 50 ശതമാനം പേര്‍ ഭരണ നിര്‍വാഹകസമിതികളില്‍ ഇല്ല എന്നത്‌ ആ സമിതികളുടെ മൊത്തം ജനാധിപത്യസ്വഭാവത്തിന്‌ മങ്ങല്‍ ഏല്‍പ്പിക്കുന്നു. ഇന്ത്യയിലാണ്‌ ഇത്‌ സംഭവിക്കുന്നതെന്നും നാം ഓര്‍ക്കേണ്ടതുണ്ട്‌.

സ്‌ത്രീസംവരണ  ബില്‍ പാസാക്കിയാല്‍ ശരത്‌പവാര്‍ ആത്മഹത്യ ചെയ്യും എന്ന്‌ ചില പത്രങ്ങള്‍ എഴുതിയത്‌ ചേര്‍ത്ത്‌ വായിച്ചാല്‍ മനസ്സിലാകും എങ്ങോട്ടാണ്‌ കാര്യങ്ങളുടെ പോക്കെന്ന്‌...

 

 

Comments (2)
ഈ വിഷയം കുറച്ച
1 Tuesday, 18 August 2009 04:26
മോഹന്‍
ഈ വിഷയം കുറച്ചു കൂടി നന്നായി എഴുതാമായിരുന്നു..
സ്‌ത്രീസംവരണ ബില്‍ പാസാക്കിയാല്‍ ശരത്‌പവാര്‍ ആത്മഹത്യ ചെയ്യും എന്ന്‌ ചില പത്രങ്ങള്‍ എഴുതിയത്‌ ചേര്‍ത്ത്‌ വായിച്ചാല്‍ മനസ്സിലാകും എങ്ങോട്ടാണ്‌ കാര്യങ്ങളുടെ പോക്കെന്ന്‌...?????
No one can deny the fact the status wome
2 Tuesday, 01 September 2009 02:49
STAR
No one can deny the fact the status women in the World has been consitently improving. It is not because of reservation. Persons like Indira Gandhi, Margaret Thacher, Prathibha Pattil, Chandrika Kumaratunge, Beegam Khalida Siya, Benasir Bhuto.. and many others were never brought up thru reservations...!! And it is obvious that comaparatevely, ladies from the third world has attained more higher positions. Eventhough, we cannot close our eyes to many of the women who are being compelled to live in miserable conditions, especially in North Indian Villages and in some Tribes. I strongly Believe that Education is the only way to bring them to the main stream. Rather fighting for the reservation in parliament , we should agitate to ensure proper education for avery single girl in this country.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online