| ലോകം | |||
നക്ഷത്രങ്ങളുടെ കൂട്ടുകാരന്എ പി ജാസ്‌മി 1999ലെ ഒരു സൂര്യഗ്രഹണ ദിവസം. നാല് ടെലിസ്‌കോപ്പുകളുമായി മേഖലാ ശാസ്‌ത്ര കേന്ദ്രത്തിലെ പതിനഞ്ചംഗ സംഘം കോഴിക്കോട് ബീച്ചിലെത്തി. ഉച്ചയോടെ എത്തിയ സംഘം സൂര്യാസ്‌തമയം വരെ കാത്തിരുന്നിട്ടും ദൂരദര്‍ശിനിയിലൂടെ സൂര്യഗ്രഹണം ദര്‍ശിക്കാനെത്തിയത് മൂന്ന് പേര്‍ മാത്രം. സൂര്യഗ്രഹണത്തെ കുറിച്ചുള്ള തെറ്റായ വിശ്വാസമായിരുന്നു ജനങ്ങളെ ഇവിടെ നിന്ന് അകറ്റിയത്. അടുത്തവര്‍ഷത്തെ സൂര്യഗ്രഹണ ദിവസവും വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഇതേ സംഘം കടപ്പുറത്തേക്ക് പുറപ്പെട്ടു. ആദ്യ അനുഭവത്തിന്റെ ഓര്‍മ മനസ്സിലുള്ളതുകൊണ്ട് ഒരുക്കങ്ങളൊന്നും സംഘം നടത്തിയിരുന്നില്ല. പക്ഷേ സംഘം കടപ്പുറത്തെത്തുമ്പോള്‍ മൂവായിരത്തിലധികം ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതാണ് കണ്ടത്. ആളുകളെ നിയന്ത്രിക്കാനാതെ അധികൃതര്‍ക്ക് പോലിസിനെ വിളിക്കേണ്ടി വന്നു. സമയം കഴിഞ്ഞതോടെ പലരും നിരാശരമായി മടങ്ങുകയായിരുന്നു. പിന്നീട് ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷത്തിലധികം സന്ദര്‍ശകരാണ് പ്ലാനറ്റോറിയത്തിലെത്തിയത്. മേഖലാ ശാസ്‌ത്രത്തിന്റെ വളര്‍ച്ചയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഡയറ്‌കടര്‍ വി എസ് രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. ശാസ്‌ത്രകുതുകികള്‍ക്ക് വിനോദവും ശാസ്‌ത്രവും സമന്വയിപ്പിച്ചുള്ള വിസ്‌മയിപ്പിക്കുന്ന കാഴ്‌ചയൊരുക്കി കൃതാര്‍ഥനാവുകയാണ് വി എസ് രാമചന്ദ്രന്‍. ശാസ്‌ത്രീയമായ അറിവുകളുടേയും കാഴ്‌ചകളുടേയും പതിവ് വിരസതകളെ അകറ്റി ശ്‌ാസ്‌ത്രത്തെ എത്രത്തോളം ആകര്‍ഷമാക്കാമെന്ന് രാമചന്ദ്രന്റെ ആശയങ്ങളുടെ സാക്ഷാത്‌കാരം കൂടിയാണ് കോഴിക്കോട്ടെ മേഖലാ ശാസ്‌ത്ര കേന്ദ്രം. 12വര്‍ഷമായി കോഴിക്കോട് പ്ലാനറ്റോറിയത്തിന്റെ സൂക്ഷിപ്പുകാരനാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ വി എസ് രാമചന്ദ്രന്‍. 1997 ജനുവരി 30നാണ് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിക്കടുത്ത് ശാസ്‌ത്രകേന്ദ്രത്തിന് തുടക്കമിട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് കേന്ദ്രം തുറന്ന് കൊടുത്തത്. അന്ന് മലയാളിയായിരുന്ന കെ മധുഗോപാലായിരുന്നു ഡയറക്ടര്‍. തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് രാമചന്ദ്രന്‍ പ്ലാനറ്റോറിയത്തില്‍ ഡയറക്ടറായി ചുമതല ഏറ്റെടുത്തത്. വിജ്ഞാനം + വിനോദം (ലറൗ+ലിലേൃമേശിാലി=േലറൗമേശാലി)േ ഇതാണ്‌് രാമചന്ദ്രന്റെ സമവാക്യം. ഈ സമവാക്യത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ രാമചന്ദ്രനെ സഹായിക്കുന്നത് വിശാലമായ വായനയും. ഇതോടൊപ്പം വര്‍ഷത്തില്‍ നടത്തുന്ന വിദേശ യാത്രയും. അന്താരാഷ്ട്ര സയന്‍സ് സെമിനാറുകളില്‍ പങ്കെടുക്കുന്ന രാമചന്ദ്രന്‍ അവിടങ്ങളിലെ സയന്‍സ് കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിച്ച് പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നു. അത്തരമൊരു യാത്രയിലാണ് രാമചന്ദ്രന്‍ മാന്ത്രിക കണ്ണാടി എന്ന ആശയം കണ്ടെത്തിയത്. 2003ല്‍ ജര്‍മനിയില്‍ നടന്ന ലോക സയന്‍സ് സമ്മേളനത്തിനിടെയാണ്‌് അവിടത്തെ സയന്‍സ് കേന്ദ്രത്തില്‍ കണ്ണാടിയുടെ സയന്‍സ് മാന്ത്രികതയെ കുറിച്ച് മനസ്സിലാക്കിയത്. തുടര്‍ന്നു രാമചന്ദ്രന്‍ ഇതു കോഴിക്കോട്ട് പ്ലാനറ്റോറിയത്തിലും പരീക്ഷിച്ചു. പദ്ധതി വന്‍ വിജയമായി. ഇന്ന് മേഖലാ ശാസ്‌ത്രകേന്ദ്രത്തെ കൂടുതല്‍ ആകര്‍ഷമാക്കുന്നത് ഈ മാന്ത്രിക കണ്ണാടിയാണ്. ശാസ്‌ത്രത്തെ ജനകീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട്ടെ മേഖലാ ശാസ്‌ത്രകേന്ദ്രം ഏറെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ശാസ്‌ത്രകേന്ദ്രങ്ങളിലൊന്നായി ഇത് മാറി. വര്‍ഷത്തില്‍ അഞ്ചുലക്ഷം സന്ദര്‍ശകര്‍ എന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ വളര്‍ത്തി എന്നതില്‍ രാമചന്ദ്രന് അഭിമാനിക്കാം. ഓരോ വര്‍ഷവും പൂതിയ വിഭവങ്ങള്‍ ഒരുക്കിയാണ് രാമചന്ദ്രന്‍ ശാസ്‌ത്ര കുതുകികളെ ആകര്‍ഷിക്കുന്നത്. അന്താരാഷ്ട്ര ജ്യോതിവര്‍ഷമായ ഇത്തവണ വിപുലമായ ജ്യോതി ശാസ്‌ത്ര ഗാലറിയാണ് ഇവര്‍ക്കായി രാമചന്ദ്രന്‍ ഒരുക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്. കുട്ടികള്‍ക്കായി ചരിത്രാതീത കാലഘട്ടങ്ങളിലെ മൃഗങ്ങളുടെ രൂപങ്ങള്‍ ശാസ്‌ത്ര-ഗണിതശാസ്‌ത്ര തത്വങ്ങളെ സാധൂകരിക്കുന്ന രീതിയിലുള്ള നിരീക്ഷണ സയന്‍സ് പാര്‍ക്ക്, വെള്ളച്ചക്രം, സീസോ തുടങ്ങിയ ഉള്‍പ്പെടുന്ന് പാര്‍ക്കാണ് പ്ലാനറ്റോറിയത്തില്‍ നമ്മളെ സ്വാഗതം ചെയ്യുന്നത്. സൂര്യന്റേയും ചന്ദ്രന്റേയും സഞ്ചാരം, ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യര്‍ തേടുന്ന സാധ്യതകള്‍ എന്നുവേണ്ട സൗരയൂഥത്തിലെ എല്ലാ പ്രപഞ്ച വിസ്‌മയങ്ങളും കാണികള്‍ക്ക് നല്‍കുന്ന സിനിമ പ്രദര്‍ശനം, കാടിന്റെയും മൃഗങ്ങളുടേയും സൗന്ദര്യവും ജീവിതവും അനാവരണം ചെയ്‌ത് അമ്പരപ്പിക്കുന്ന കാഴ്‌ച ഒരുക്കുന്ന ത്രീഡി പ്രദര്‍ശനം തുടങ്ങി നിരവധി കാഴ്‌ചകളാണ് ശാസ്‌ത്ര പ്രേമികള്‍ക്കായി ഒരുക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ രാമചന്ദ്രന്റെ നിരീക്ഷണ പാടവവും നിതാന്ത പരിശ്രമവും. നേരത്തെ 11 (1987-1998) വര്‍ഷം ബാംഗ്ലൂരില്‍ വിശേശ്വരയ്യ ശാസ്‌ത്രകേന്ദ്രത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായിരുന്ന രാമചന്ദ്രന് ഏറ്റവും കൂടുതല്‍ അടുപ്പം മലബാറിനോടു തന്നെ. പെരുമാറ്റത്തിലെ ആകര്‍ഷണതയും ശാസ്‌ത്രവിഷയങ്ങളില്‍ ഇവിടുത്തെ ആളുകള്‍ കാണിക്കുന്ന താല്‍പ്പര്യവുമാണ് ഇതിന് കാരണമെന്ന് രാമചന്ദ്രന്‍ തിരിച്ചറിയുന്നു. മേഖലാ ശാസ്‌ത്രകേന്ദ്രത്തില്‍ ചെറുപ്പം മുതലേ നിത്യസന്ദര്‍ശകനായിരുന്ന ഫറോക്ക് സ്വദേശിയായ മുഹമ്മദ് റസിമാന്‍ ഇന്ന് ആസ്‌ട്രോ മാത്‌സ്‌് വിഭാഗം വിദ്യാര്‍ഥിയാണ്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം എന്‍ട്രന്‍സ് പരീക്ഷയില്‍ മെഡിക്കല്‍ സയന്‍സിലും എന്‍ജീനിയറിങിലും ഉന്നത റാങ്ക് ലഭിച്ചിട്ടും ജ്യോതിശാസ്‌ത്രമാണത്രേ ഈ കുട്ടി തിരഞ്ഞെടുത്തത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഈ അനുഭവം പങ്കുവയ്‌ക്കുമ്പോള്‍ രാമചന്ദ്രന്റെ കണ്ണുകള്‍ സന്തോഷത്തിന്റ ഈറനണിയുന്നു. സംഘാടക മികവില്‍ മാത്രമല്ല അക്കാദമിക് രംഗത്തും രാമചന്ദ്രന്‍ അജയ്യനാണ്. പഠിച്ച വിഷയങ്ങളിലെല്ലാം സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്. എം.എസ്.സി ഫിസിക്‌സ്, എം.എ പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആസ്‌ട്രോ ഫിസിക്‌സില്‍ ഡി്‌പ്ലോമ എന്നിവയും നേടിയിട്ടുണ്ട്. ഒയിസ്‌ക കര്‍മ ശ്രേഷ്‌്‌ട പുരസ്‌്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ഉഷയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ദീപികയും രാമചന്ദ്രനു പിന്തുണയുമായി കൂടെയുണ്ട്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
|


