|
|
നക്ഷത്രങ്ങളുടെ കൂട്ടുകാരന്എ പി ജാസ്‌മി 1999ലെ ഒരു സൂര്യഗ്രഹണ ദിവസം. നാല് ടെലിസ്‌കോപ്പുകളുമായി മേഖലാ ശാസ്‌ത്ര കേന്ദ്രത്തിലെ പതിനഞ്ചംഗ സംഘം കോഴിക്കോട് ബീച്ചിലെത്തി. ഉച്ചയോടെ എത്തിയ സംഘം സൂര്യാസ്‌തമയം വരെ കാത്തിരുന്നിട്ടും ദൂരദര്‍ശിനിയിലൂടെ സൂര്യഗ്രഹണം ദര്‍ശിക്കാനെത്തിയത് മൂന്ന് പേര്‍ മാത്രം. സൂര്യഗ്രഹണത്തെ കുറിച്ചുള്ള തെറ്റായ വിശ്വാസമായിരുന്നു ജനങ്ങളെ ഇവിടെ നിന്ന് അകറ്റിയത്. അടുത്തവര്‍ഷത്തെ സൂര്യഗ്രഹണ ദിവസവും വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഇതേ സംഘം കടപ്പുറത്തേക്ക് പുറപ്പെട്ടു. ആദ്യ അനുഭവത്തിന്റെ ഓര്‍മ മനസ്സിലുള്ളതുകൊണ്ട് ഒരുക്കങ്ങളൊന്നും സംഘം നടത്തിയിരുന്നില്ല. പക്ഷേ സംഘം കടപ്പുറത്തെത്തുമ്പോള്‍ മൂവായിരത്തിലധികം ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതാണ് കണ്ടത്. |
|
Read more...
|