| കവിത | |||
|
യാത്രാമൊഴി
ബിജ്‌ലി സുരേഷ്
മനസ്സുകള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു; ശരീരവ്യാകരണത്തിനപ്പുറം അവളുടെ മനസ്സെന്ന പ്രഹേളികയിലെക്കു നടന്നടുക്കാനാവുന്നില്ല, ഒരു നിമിഷത്തിന്റെ ആത്മചോദനയില്‍ പരസ്പരം ചൊരിഞ്ഞ സ്നേഹശാപച്ചലനങളുടെ ബാക്കിപത്രം പോലെ പഴുപ്പുണങ്ങാത്ത മുറിവുകള്‍ ഇടവേളകളില്‍ അലോസരപ്പെടുത്തി, ഏറ്റു പറച്ചിലുകള്‍ ആവാമായിരുന്നു, ഗര്‍വ്വിന്റെ തിമിരത്താല്‍ ഇടുങ്ങിയ മനസ്സിന്റെ ഉള്‍ക്കാഴ്ച പോലും നഷ്ടപ്പെട്ടിരുന്നു ; നീതിദേവതയുടെ തുലാസ്സില്‍ , ശരിയും തെറ്റും മാറി മാറി തൂങ്ങി, തെറ്റുകള്‍ പെരുകിയ തട്ട് താഴ്ന്നു തുടങ്ങി , ഇനിയൊരു കയ്യൊപ്പിന്റെ അകലം മാത്രം! ഒടുവില്‍ നീണ്ട യാത്രാമൊഴി , പരസ്പരം അന്യരെപ്പോലെ, മിഴികളില്‍ വെറുങ്ങലിച്ച ചിരിയുമായി നമുക്ക് വേര്‍പിരിയാം....
Comments (1)
കമന്റ്
1
Thursday, 15 April 2010 05:47
ശശി ശങ്കര്‍
മോശം സൃഷ്ടി എന്നെ പറയാന്‍ കഴിയൂ.. ഇതൊക്കെ വെറും ആവര്‍ത്തനങ്ങള്‍..
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
|
കലിക
വാര്‍ത്തകള്‍
We have 19 guests online

