കവിത

നേര്‍കാഴ്ച

സ്നിഗ്ദ്ധ സന്ദീപ്‌

നിങ്ങള്‍ എനിക്ക് ഏത് വേദനയിലും
പുഞ്ചിരികാന്‍ ഉതകുന്ന
തത്വശാസ്ത്രത്തെ പ്രദാനം ചെയ്യുക.
ഏത് ജീവിത പ്രതിസന്ധിയിലും
അടരാടന്‍ പ്രാപ്തമാക്കുന്ന
ഉറപ്പുള്ള ജീവിത ദര്‍ശനം തരിക.
ജീവനും സ്വത്തിനും ഉറപ്പു നല്കുന്ന
കാവല്ഭടന്മാരെ തരിക
മതത്തിന്‍റെ മതില്‍കെട്ട് ഭേദിച്ച്
മനുഷ്യ മനസ്സിന്നെ പുല്‍കാന്‍ കെല്പുള്ള
ദൈവത്തെ നല്കുക.
സത്യത്തിന്റെയും ന്യായത്തിന്റെയും
കണ്ണുകളെ മുടികെട്ടാത്ത നീതികുടം തരിക.
മത്സരത്തിന്റെ കുത്തോഴുകില്‍
ചോര്‍ന്നു പോകാത്ത
വിദ്യാഭ്യാസം തരിക.
വിശപ്പിന്ടെ അഗ്നിയെ കെടുത്താന്‍ കഴിവുള്ള
വിപ്ലവപ്രസ്താനത്തെ  തരിക.  
കാപട്യത്തിന്റെ മുഖം മു‌ടിയിലാത്ത
സ്നേഹത്തെ തരിക.
ഇതൊന്നും തരാന്‍ സാധികാത്ത നിങ്ങള്‍
എന്തിനു മു‌ല്യങ്ങളെ ചൊല്ലി ശഠിക്കുന്നു?

Comments (1)
സമൂഹത്തില്‍ സം
1 Saturday, 05 December 2009 07:26
Shamal
സമൂഹത്തില്‍ സംഭാവിക്കേണ്ടിയിരിക്കുന്ന വിവരങ്ങളുടെ നേര്‍കാഴ്ച... അവസാന വരി ഒരു ചോദ്യത്തിന്റെതല്ല, ഒരായിരം ചോദ്യങ്ങളുടെ ശക്തി പ്രദാനം ചെയ്യുന്നു...
അഭിനന്ദനങ്ങള്‍....

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 20 guests online