|
|
മഴയിറങ്ങുന്ന വീട്അനീഷ് ജോസഫ് വെയില്‍ മണക്കുന്ന കൂടാരമാണ് വീട്. കുട്ടിക്കാലത്ത് വായിച്ച ഒരു പ്രേതകഥയിലെ മാന്ത്രികക്കൊട്ടാരം പോലെ. അമ്മ ദുര്‍മന്ത്രവാദിനിയായിരുന്നു. മരിയ, അമ്മയുടെ സഹായിയും. അപ്പന്‍ ചില രാത്രികളില്‍ വാറ്റുചാരായത്തിന്റെ ഇടവഴികളിലൂടെ കയറിവരുന്ന കള്ളനായിരുന്നു. അമ്മ ഉറക്കെയുറക്കെ അപ്പനെ ശപിക്കുമായിരുന്നു. വാക്കുകളുടെ ചുവപ്പുവരകള്‍ക്കിടയില്‍ വീണു പോകുന്ന ആ സമയത്ത് അയല്‍പക്കത്തുനിന്നും അന്വേഷണത്തിന്റെ കണ്ണുകള്‍ കടന്നുവരും. ``എന്തുണ്ടായി?''
|
|
Read more...
|
|
|
|
|