കവിത
 

കിളിപ്പാട്ട്

ശ്രീജ എന്‍ എസ്‌
 
കറുപ്പിലും വെളുപ്പിലും വീണു
കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍
ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍
മുറിഞ്ഞ ചിറകുകളും
ദിശ മറന്ന മനസ്സുമായി
മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍
നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു
എന്നോടു എന്തു ചെയ്യുവാനാകും
ഇതൊരിടവേള മാത്രം
ചിറകുകള്‍ വളരാന്‍
കണ്ണും കാതും പൂട്ടി പറന്നെത്തിയ 
മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം
എന്നെ കാത്തിരിക്കുന്നതു നീലാകാശവും
അവിടുത്തെ കാണാകാഴ്ചകളുമാണു..
Comments (10)
വെളിച്ചവുമിരു
1 Thursday, 11 June 2009 12:14
K.G.Suraj
വെളിച്ചവുമിരുളും മുഖമുരസുമ്പോൾ..
നന്നായി...
Good one.After a pause this is the truth
2 Thursday, 11 June 2009 12:29
Somy Joseph
Good one.After a pause this is the truth for each and every acts..
Sreeja kutty The lines express the pain
3 Thursday, 11 June 2009 14:26
Sandhya S.N
Sreeja kutty
The lines express the pain of separation as well as the insensibility of separated heart and aslo gaves aspirations and hope for the future too
Poignant write
regards
sandhya
pudiya kaalaththinte chilanka kilungunna
4 Tuesday, 16 June 2009 02:10
bhanu
pudiya kaalaththinte chilanka kilungunnathu ee kavithayil naam kelkkunnu. -abhivadanangngal.
ഇടവേളകൾക്കപ്പ
5 Wednesday, 17 June 2009 23:28
ബോധിസത്വൻ
ഇടവേളകൾക്കപ്പുറം
കരുത്തുറ്റ ചിറകുകൾക്കായി
കരിയും പുകയുമില്ലാത്ത വിഹായസ്സ്‌
നിനക്കായ്‌ സൃഷ്ടിക്കപ്പെടട്ടെ....
kavitha ishtappettu
6 Thursday, 18 June 2009 18:54
m.sang
kavitha ishtappettu
"കണ്ണും കാതും പ
7 Thursday, 18 June 2009 22:44
ജോയിസ് വാര്യാപുരം
"കണ്ണും കാതും പൂട്ടി പറന്നെത്തിയ
മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം
എന്നെ കാത്തിരിക്കുന്നതു നീലാകാശവും
അവിടുത്തെ കാണാകാഴ്ചകളുമാണു"..

കാത്തിരിപ്പിനൊടുവില്‍ ഇനി നന്മുടെ നാളുകള്‍ ഉണ്ടാകുമോ???
വരികള്‍ കൊള്ളാം..!!
ഭാവുകങ്ങള്‍..!!
സസ്നേഹം,
ജോയിസ് വാര്യാപുരം**
ചെറുതെങ്കിലും
8 Friday, 19 June 2009 18:49
gopi vettikkat
ചെറുതെങ്കിലും മനോഹരമയിര്‍ക്കുന്നു..
pedikkathirikkoo... nothing wii happen.
9 Tuesday, 23 June 2009 12:34
ceeyem
pedikkathirikkoo...
nothing wii happen.
as like today, the river will flow,
the dew will glow.
pedikkathirikkoo..
വീണ്ടും തളിര്‍
10 Tuesday, 23 June 2009 19:25
Sreelakam Varma
വീണ്ടും തളിര്‍ത്തിടും, പൂത്തിടും, കായ്ച്ചിടും..
വീണ്ടുമാ യാത്രക്കു മാറ്റുകൂട്ടും...

ദിശമറന്ന മനസ്സില്‍ കവിത സുഖകരം...
ശ്രീജക്കെന്നും ഈയുള്ളവന്റെ ആശംസകള്‍...

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 20 guests online