| എഡിറ്റോറിയല്‍ | |
|
രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത് കാലത്തിന്റെ കയ്യൊപ്പുകള്‍...
മലയാളത്തിന്റെ വായനാലോകത്തേക്ക് അവകാശവാദങ്ങളൊന്നുമില്ലാതെ `കലിക' കടന്നുവരികയാണ്. വായനയുടെ പുതുവഴിയിലെ യുവത്വം തുളുമ്പുന്ന രചനകളായിരുന്നു പ്രചോദനം. ചിലര്‍ കുത്തിക്കുറിച്ചിടുന്ന വാക്കുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന ആശയങ്ങളുടെ മിന്നലാട്ടം കണ്ട് പലപ്പോഴും അമ്പരന്നു. പുസ്‌തകശാലകളില്‍ ആരും വാങ്ങാതെ കിടക്കുന്ന ചില ചവറുകളേക്കാള്‍ ദീപ്‌തവും ആശയസമ്പന്നവുമായിരുന്നു ഇ മാധ്യമങ്ങളില്‍ കണ്ട രചനകള്‍. വായനയും എഴുത്തും മാനദണ്ഡങ്ങളെല്ലാം മറികടന്ന് മുന്നേറുകയാണെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു സംരഭത്തിന് തുടക്കം കുറിക്കാന്‍ പ്രേരണയായത്. സംഭവിക്കുന്നത് ധാര്‍മ്മികമായാലും അധാര്‍മ്മികമായാലും പ്രതികരണശേഷി നഷ്‌ടപ്പെടാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നതിന് തെളിവാണ് ആത്മരോക്ഷം പൂണ്ട രചനകളും അഭിപ്രായങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അടങ്ങിയിരിക്കാനും നിശബ്‌ദരാകാനും തയ്യാറാകാത്ത പ്രഷുബ്‌ധമായ യൗവ്വനങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത് പ്രതീക്ഷകള്‍ മാത്രമാണ്. `കലിക'യെ കുറിച്ച് ചിന്തിക്കുമ്പോള്‍ അത് അസ്വാദനത്തോടൊപ്പം തന്നെ വിജ്ഞാനപ്രദം കൂടിയാവണമെന്ന് ആഗ്രഹിച്ചിരുന്നു. വാര്‍ത്താവീക്ഷണവും ആനുകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാരെ കുറിച്ചുള്ള വിവരണങ്ങളുമെല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതും അങ്ങനെയാണ്. കഥകളും കവിതകളും യാത്രാവിവരണങ്ങളുമെല്ലാം എഴുതിത്തുടങ്ങുന്നവരുടെ ആത്മസ്‌പന്ദനങ്ങള്‍ മാത്രമാണ്. തുടക്കക്കാരെന്നതിന്റെ ഭയവും വിഹ്വലതകളും അവര്‍ മറച്ചുവെക്കുന്നില്ല. പക്ഷേ ശൂന്യതകളെ മറച്ചുപിടിക്കാന്‍ അക്ഷരങ്ങളെ കൂട്ടുപിടിക്കുന്നവരുടെ വാക്കുകളിലെ മനോഹാരിത ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല. ഉള്ളില്‍ സാമൂഹ്യ അനിശ്ചിതത്വങ്ങളോട് അമര്‍ഷം സൂക്ഷിക്കുന്നത് കൊണ്ടാവാം ചിലരുടെ വാക്കുകളില്‍ കാണാന്‍ കഴിയുന്നത് ചെറുത്തുനില്‍പ്പുകളെക്കാള്‍ അതിജീവനങ്ങളായിരുന്നു. തിരക്കിന്റെ ലോകത്ത് ജീവിതപ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ നമ്മില്‍ നിന്നും തീക്ഷ്‌ണവായന പടിയിറങ്ങിപ്പോയെന്ന വാസ്‌തവം മറച്ചുവെക്കുന്നില്ല. എന്നാല്‍ ഒറ്റവായനക്കാരായ നവതലമുറയുടെ മനസ്സില്‍ വാര്‍ത്തയായാലും സാഹിത്യസൃഷ്‌ടികളായാലും ലളിതമായ ആഖ്യാനമാണെങ്കില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുമെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നതും അതാണ്. സാഹിത്യത്തെ സ്‌നേഹിക്കുന്ന, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്‌ട്രീയ രംഗങ്ങളില്‍ ഇടപ്പെടുന്ന നല്ലവരായ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ കലികഓണ്‍ലൈന്‍.കോം സമര്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
|


വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടവും,പതിവു ശൈലിയില്‍ നിന്നുള്ള വ്യത്യസ്തതയും കലികയെ വളര്‍ച്ചയുടെ പടവുകളീല്‍ എത്തിക്കും എന്നതില്‍ തര്‍ക്കമില്ല.
എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ വിജയവും നേരുന്നു..
ആശംസകള്‍
‘നാട്ടുപച്ച’ടീമിന്റേയും ആശംസകള്‍
സ്നേഹപൂര്‍വ്വം
സുനില്‍ കോടതി
എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ വിജയവും നേരുന്നു..
ആശംസകള്‍
ഈ സംരഭം തികച്ചും വിജയകരമാകട്ടെ.....
ആശംസകളോടെ......!!!
പ്രസിദ്ധി...ലോകമെങ്ങും പടരട്ടെ .ഭാവുകങ്ങള്‍
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍...
നന്മകള്‍ നേരുന്നു...
ആശയങ്ങളിലൂടെ....അഭിപ്രായങ്ങളിലൂടെ.....വായനക്കാരുടെ അറിവിന്റെ മുന്നേറ്റത്തിനു ഒരു ഇടമാകട്ടെ കലിക...
best wishes 4 ur new project,,, carry on ....
a big group with u ,,,
എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ വിജയവും നേരുന്നു..
ആശംസകള്‍