| ലേഖനം | |||||
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ‘ആസിയന്‍‘ (ASEAN) രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഒരു സ്വതന്ത്രവ്യാപാരക്കരാറാണ് ആസിയന്‍ കരാര്‍. തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ബര്‍മ്മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണേ എന്നിങ്ങനെ പത്തു രാജ്യങ്ങളെയാണ് ആസിയന്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നത്.ആസിയന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറച്ച് 2019 ആകുമ്പോള്‍ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് കരാറിന്റെ മുഖ്യ അജണ്ട.ഉടമ്പടി പ്രകാരം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 4145 തരം ആസിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിക്കൊടുക്കണം.അതിനു പകരമായി ആസിയന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന 4749 ഇന്‍ഡ്യന്‍ ഉല്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഒഴിവാക്കി കിട്ടും. കയറ്റുമതി ഇറക്കുമതി മേഖലയില്‍ ഗണ്യമായ വര്‍ദ്ധനവ് കരാര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ചില ഭേദഗതികള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയേയും,പരമ്പരാഗത വ്യവസായങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ്.
ഇന്ത്യയ്ക്ക് ആസിയന്‍ രാജ്യങ്ങളുമായി വര്‍ഷങ്ങളായുള്ള വ്യാപാര ബന്ധങ്ങളുണ്ട്.ആസിയന്‍ ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ്. 27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ ഇന്ത്യ കൈ വരിച്ചിട്ടുള്ളത് .ആസിയന്‍ കരാറിലൂടെ ഒരു തുറന്ന വിപണി യാഥാര്‍ത്ഥ്യമാകുകയും 2010 ല്‍ ഇന്‍ഡ്യ -ആസിയന്‍ വ്യാപാരം 50 മില്ല്യണ് ഡോളറായി ഉയരുമെന്നും , തന്മൂലം വാണിജ്യ രംഗത്തും, വ്യവസായിക മേഖലയിലും വന്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും അതു വഴി നിക്ഷേപ-സര്‍വ്വീസ് മേഖലകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് യൂ.പീ.എ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഗാട്ട് കരാര്‍ പ്രകാരം ലോകവ്യാപാര സംഘടനയില്‍ ഇന്ത്യ അംഗമായ് തീര്‍ന്നതു വേണ്ടത്ര മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയാണ്.അതിന്റെ ഭവിഷത്തുകള്‍ നാം കുറേ അനുഭവിച്ചതാണ്.അതു പോലുള്ള ഒരു എടുത്തുചാട്ടമാണ് ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുക വഴി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന ആരോപണം പരക്കെ ഉയര്‍ന്നു കേള്‍ക്കുന്നു. എന്തായാലും ഉദാരവല്‍ക്കരണത്തിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യ നടപ്പിലാക്കാന്‍ പോകുന്ന ആസിയന്‍ കരാര്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയേയും,മത്സ്യ ബന്ധനം,കൈത്തറി തുടങ്ങിയ മേഖലയേയും പ്രതികൂലമായി ബാധിക്കും.വ്യാവസായിക-സര്‍വ്വീസ് മേഖലയിലുണ്ടാകുന്ന നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന ആസിയന്‍ കരാര്‍ സാരമായി ബാധിക്കുന്നത് നമ്മുടെ കേരളത്തേയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. കാര്‍ഷികോത്പാദനത്തിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യുന്ന കേരള സംസ്ഥാനത്തിന് ആസിയന്‍ കരാര്‍ ഉയര്‍ത്തുന്നത് വന്‍ ഭീഷണിയാണ്. ആസിയന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന തെയില,കാപ്പി,കുരുമുളക്, മുതലായവയെ സെന്‍സിറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരിഗണിക്കുന്നതിനാല്‍ അവയുടെ ഇറക്കുമതി തീരുവയില്‍ ഭാഗികമായ ഇളവുകള്‍ മാത്രമേ അനുവദിക്കുകയുള്ളു തന്മൂലം കേരളത്തിലെ കര്‍ഷകരെ അത് സാരമായി ബാധിക്കില്ല എന്ന വാദം യൂ.പീ.എ സര്‍ക്കാര്‍ നിരത്തുന്നുണ്ടെങ്കിലും,അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിന് കഴിയില്ല ;മാത്രമല്ല കേന്ദ്രസര്‍ക്കാറിന് കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തോടുള്ള ഈ നനുത്ത പ്രതികരണവും,അവഗണനയും വലിയ സത്യങ്ങളെ മറച്ചു വയ്ക്കുന്നു.
നിലവില്‍ ക്രൂഡ് പാമൊയിലിന്റെ ഇറക്കുമതി തീരുവ പൂജ്യമാണ് .അതു പോലെ തന്നെ റിഫൈന്‍ഡ് പാമോയിലിന്റെ തീരുവ കേവലം 7.5% ആണ്. കേരളത്തിലേയ്ക്ക് മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നും വ്യാപകമായ രീതിയില്‍ പാമോയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട് .ഇത് കേരളത്തിലെ നാളികേര കര്‍ഷകരുടെ നട്ടെല്ലൊടിച്ചു.സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലായാല്‍ ക്രൂഡ് പാമോയിലിന്റെയും,റിഫൈന്‍ഡ് പാമോയിലിന്റെയും ഇറക്കുമതി തീരുവകള്‍ 37.5% ഉം 45% ആയും യഥാക്രമം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഗവര്‍ണമെന്റ് അവകാശപ്പെടുന്നു.എന്നാല്‍ ഈ നിരക്കുകള്‍ ലോക വ്യാപാര സംഘടന അംഗീകരിച്ചിരിക്കുന്നതിനേക്കാള്‍ വളരെ കുറവാണ് എന്നതാണ് മറ്റൊരു വസ്തുത .ഇറക്കുമതി പ്രവാഹത്തെ തടയാന്‍ പാമോയിലിന്റെ ഇറക്കുമതി തീരുവ 300% ആയി ഉയര്‍ത്താന്‍ ലോക വ്യാപാര സംഘടന അനുവദിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്ന ഈ ഔദാര്യം ആസിയന്‍ കരാറിലുടെ ഇന്ത്യ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.2006 ല്‍ നടപ്പിലാക്കിയ സൌത്ത് ഏഷ്യന്‍ സ്വതന്ത്രവ്യാപാര കരാര്‍ വന്നപ്പോള്‍ മുതല്‍ കേരളത്തിലെ നാളികേര കൃഷി വലിയ പ്രതിസന്ധിയിലായിരിക്കുകയായിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നാളികേര കര്‍ഷകര്‍ക്ക് മുന്നില്‍ വെറും അപ്പ കഷ്ണങ്ങള്‍ മാത്രമായി മാറുകയാണ് .ഈ അവസ്ഥയില്‍ ആസിയന്‍ കരാര്‍ നാളികേര കൃഷിയുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണ് ചെയ്യുന്നത്. തെയിലയുടെയും,കാപ്പിയുടെയും ഇറക്കുമതി തീരുവ 100% ല്‍ നിന്നും 45% ആയി കുറയ്ക്കുകയും,കുരുമുളകിന്റെത് 70%ല്‍ നിന്നും50% ആക്കി വെട്ടിക്കുറയ്ക്കുകയുംചെയ്തശേഷം “കാര്‍ഷികമേഖലയില്‍ ഈ ഉല്പന്നങ്ങള്‍ സംരക്ഷിക്കപ്പെടുന്നു“ എന്ന വ്യാജ പ്രചരണം അഴിച്ചുവിടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
തീരുവരഹിത ഇറക്കുമതിയുടെ ഫലമായി മത്സ്യമേഖലയ്ക്ക് വന്‍ തിരിച്ചടികളാണ് ഉണ്ടാവാന്‍ പോകുന്നത്.177 മത്സ്യോല്‍പ്പന്നങ്ങള്‍ ഇറക്കുമതി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി കേരളത്തിലെ പത്തു ലക്ഷത്തോളം വരുന്നമത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കും. നെത്തോലി, മാന്താള്‍, ചൂര, മത്തി, അയല, സ്രാവ്, ചെമ്മീന്‍, കൊഞ്ച്, ഞണ്ട് തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ മാത്രമല്ല ശുദ്ധ ജല മത്സ്യങ്ങളും,സംസ്കരിച്ച് വിവിധ തരത്തിലുള്ള മത്സ്യോല്പന്നങ്ങളും ഇറക്കുമതി ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. വിദേശ ട്രോളറുകളുടെ അനധികൃത കടന്നു കയറ്റത്തില്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ഇത് വലിയൊരു ആഘാതമാണ്. ഈ കരാര്‍ നടപ്പില്‍ വരുന്നത് മത്സ്യമേഖലയ്ക്ക് മരണ വാറന്റ് തന്നെയാണ്.. സര്‍വ്വീസ് കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്തു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.ആസിയന്‍ രാജ്യങ്ങള്‍ സര്‍വ്വീസ് ഇറക്കുമതി ചെയ്യുന്നവരാണ്.ഏതാണ്ട് അമേരിക്കയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ പകുതിയോളം വരും ആസിയന്‍ രാജ്യങ്ങളുടെ സര്‍വ്വീസ് ഇറക്കുമതി.ഈ മേഖലയിലുണ്ടാകുന്ന ലാഭംമാത്രമാണ് ആസിയന്‍ കരാറിന്റെ സ്വീകാര്യമായ ഇന്ത്യയുടെ ഒരു നേട്ടം.അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര വാണിജ്യകരാര്‍ കൊണ്ട് നേട്ടങ്ങളേക്കാള്‍ കോട്ടങ്ങളാവും ഉണ്ടാവുക.ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു വ്യാപാര ഉടമ്പടിയിലും തന്റെ ശക്തമായ പ്രാതിനിധ്യം തെളിയിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നമുക്ക് മനസിലാക്കാം.കേരളത്തിന്റെ കാര്‍ഷിക മേഖലയെ സര്‍വ്വ നാശത്തിലേയ്ക്ക് തള്ളിവിട്ടു കൊണ്ട്,ലക്ഷങ്ങളെ പട്ടിണിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് യൂ.പീ.എ സര്‍ക്കാര്‍ ഒരു സ്വപനം കാണുകയാണ് ....ഒരു മലര്‍പ്പോടിക്കാരന്റെ സ്വപ്നം!
|


വ്യക്തമായ അപഗ്രഥനം കൊണ്ട് ഈ ലേഖനം ഇന്‍ഫൊര്‍മേറ്റീവ് ആകുന്നു...
നന്ദി അനീഷ്.
carry on
congrats
ലേഖനം നന്നായി.കാര്യങ്ങള്‍ ചുരുക്കി കൃത്യമായി പറഞ്ഞിരിക്കുന്നു.നന്ദി
തോറ്റ നാണ്യ വിളകള്‍ അല്ലാതെ മറ്റൊന്നും നമ്മള്‍ കൃഷി ചെയ്യാന്‍ ഇഷ്ട്ടപെടാതിരിക്കുംപോള്‍..
കാര്ഷികൊല്പാദനം മെച്ചപെടണം എന്ന് വാശി പിടിക്കുന്നതെന്തിന
ഭാരതം ലോക സാമ്പത്തിക ക്രമത്തില്‍ ഉള്‍ പെടാനായി ..
അനേകം കരാറുകളില്‍ ഇതിനകം തന്നെ ഒപ്പ് വച്ച് കഴിഞ്ഞു..
ആണവ നിര്‍ വ്യാപന കരാര്‍ അടക്കം ..
ദീര്‍ഖ കാല അടിസ്ഥാനത്തില്‍ ഈ കരാറുകള്‍ എല്ലാം തന്നെ നമ്മുടെ വ്യാപാര താല്പര്യങ്ങള്‍ക്ക് കാനു യുക്തവും അല്ല ..
എന്നാല്‍ ഇതില്‍ പറഞ്ഞ നമ്മള്‍ ആരാണ് എന്നെ ഉള്ളൂ
കയറ്റുമതിക്കാരും..വന്‍ കിട വ്യവസായ ഭീമന്മാരും എല്ലാം കുറച്ചു വിഷമിക്കും..
കാരണം പിന്നെ ആഗോള കുത്തകകള്‍
അവരോടു തന്നെ
നമ്മുടെ വ്യവസായികള്‍
നമ്മുടെ മണ്ണില്‍ തന്നെ മത്സരികേണ്ടി വരും ..
നമ്മള്‍ വെറും കാഴ്ചക്കാര്‍ മാത്രം
ലേഖനം നന്നായിരിക്കുന്നു
ട്രേഡ് യൂണിയന്‍ പരിഷ്ക്കാരങ്ങള്‍ക്കു വേണ്ടി അഹോരാത്രം യത്നിക്കുന്ന കമൂണിസ്റ്റ് ഗവര്‍ണ്മേന്റ് ഇവിടെയുള്ളപ്പോള്‍ ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കിലും കാര്‍ഷിക മേഖലയ്ക്കു ഒരു ഉന്നതിയും ഉണ്ടാവില്ലല്ലോ
ഈ കരാര്‍ ഭീകരമായ പ്രതിസ ന്ധിയിലേയ്ക്ക് നയിക്കും
Employment of Machines should not be evicted in considering the many Indians working.
Challenges for the common people should be there in very very small measures.People Work better only if there is competition.also a tight competition is not a measure ,as Tight competition will make India more Unhealthy.By employing technology I don't mean a fast and quick employment of machines all around,it will take time for every place to get acquainted with machines,so in the mean time the Indians who will be replaced should be given appropriate knowledge to get himself engaged in other works that can help him to get the income not less than he had got before.
For that we require a proper sheduling of which areas will be getting uplifted by duration date
like
place xx1 January-Feb 2010(the less labour evicted as the first)
place xx2 March-April 2010
.........
Then only we can stand Before the ASEAN countries proudly.
Dynamic Citizen is what India require.
So we should First take the challege to modify the Indian Agricultural and other manufacturing system to the best available in the World.
And then I'm sure that Indians can do a better innovation with that to make India stand First to the Competitors in each Sector.
then we can Stand in International Market.
So for the time being it is better to not align to the "ASEAN karar". We should also take this action with the feeling of Pity on our Team India in declining the competition with other countries being not a healthy contestant by now. and then Strive the best to appear as a healthy Indian contestant in the International Trade in the coming Future.