ലേഖനം
 

സദാചാരത്തിന്റെ കാവലാളുകളും നളിനിജമീലയും

ടി ആര്‍ ശ്രീഹര്‍ഷന്‍


കപട സദാചാരത്തിന്റെ അപ്പോസ്‌തലന്മാരുള്ള നാടാണ്‌ കേരളം. ഇരുട്ടിന്റെ സുഖകരമായ മറവില്‍ രതിയും ലൈംഗികതയും മദ്യവും തെറിയും നുകരുന്നവര്‍ പകല്‍വെളിച്ചത്തില്‍ ഇവയ്‌ക്കെതിരെ വാറോലകള്‍ പുറപ്പെടുവിക്കുകയും അറിയാതെയെങ്കിലും ലൈംഗികത എന്നൊക്കെപ്പറയുന്നവന്റെ നെഞ്ച്‌ പിളര്‍ക്കുകയും ചെയ്യും. സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സെമിനാറുകളില്‍ പങ്കെടുത്ത്‌ തിരിച്ചെത്തി, കറിയില്‍ ഉപ്പുകുറഞ്ഞതിന്‌ ഭക്ഷണം പാത്രത്തോടെ വലിച്ചെറിയും. മതേതരത്വം തെരുവിലലക്കി പാഠപുസ്‌തകങ്ങളിലെ അന്‍വര്‍ റഷീദിനെയും ലക്ഷ്‌മീദേവിയെയും സഹിക്കാതെ ഒറ്റുകാര്‍ക്കൊപ്പം മതേതരത്വത്തെ കൂട്ടിക്കൊടുക്കും. അന്യമതക്കാരനെ/കാരിയെ പ്രണയിച്ച മക്കളെ പട്ടിണിക്കിടും. ഭൂപരിഷ്‌കരണം അനിവാര്യതയായിരുന്നുവെന്നും അടിയന്തരാവസ്ഥയും ബാബ്‌റി മസ്‌ജിദും ജനാധിപത്യത്തിന്റെ കഴുത്തിലെ കത്തിയായിരുന്നു എന്നും പറയുന്നവര്‍ക്കെതിരെ ഇടയലേഖനമിറക്കും. കമ്യൂണിസ്‌റ്റുകാര്‍ ഉണ്ടായകാലംമുതലേ ഒറ്റുകാരാണെന്ന്‌ മുതലാളിമാര്‍ക്കുവേണ്ടി ഓശാന പാടും.

ഇത്തരമൊരു സമൂഹത്തില്‍ ഒരു സര്‍വകലാശാല നളിനി ജമീലയുടെ `ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ'യും മണിയന്‍പിള്ളയുടെ `തസ്‌കരന്റെ ആത്മകഥ'യും പാഠപുസ്‌തകമാക്കുമ്പോള്‍ സദാചാരത്തിന്റെ കാവലാളുകള്‍ കുന്തമുനകളുമായി ചാടിവീഴുന്നതില്‍ അസ്വാഭാവികതയില്ല. നളിനി ജമീലയും മണിയന്‍പിള്ളയും പറയുന്നത്‌ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തങ്ങളുടെതന്നെ കഥയാണ്‌ എന്നതും തങ്ങള്‍ക്ക്‌തന്നെയാണ്‌ ഉടുതുണിയില്ലാതാവുന്നതും എന്ന്‌ ബോധ്യമുള്ളതുകൊണ്ടുതന്നെയാണ്‌ ഇവര്‍ ചന്ദ്രഹാസമിളക്കുന്നത്‌. വലിയ പുരോഗമനവാദികള്‍ എന്ന്‌ സമൂഹം തെറ്റിദ്ധരിച്ച യുവാക്കള്‍പോലും ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്നത്‌ മറ്റൊന്നുകൊണ്ടുമല്ല. ഇന്നത്തെ ഐടി അരാഷ്‌ട്രീയവല്‍ക്കൃത യുവാക്കള്‍ക്ക്‌ പുരോഗമനംപോയിട്ട്‌ മാനസികമായി അവര്‍ നൂറ്റാണ്ടുകള്‍ പിറകിലാണെന്നത്‌ മറ്റൊരു വിഷയം.

നളിനിയുടെയും മണിയന്‍പിള്ളയുടെയും പുസ്‌തകങ്ങള്‍ പാഠപുസ്‌തകമാക്കുന്നതിനെക്കുറിച്ച്‌ മലയാളത്തിലെ ഒരു ചാനല്‍ കഴിഞ്ഞദിവസം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. അതിലുയര്‍ന്നുവന്ന വാദങ്ങള്‍(ചിലരുടെയൊഴിച്ച്‌) യഥാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. മഹാന്മാരുടെ ആത്മകഥകള്‍ അല്ലെങ്കില്‍ ലക്ഷണമൊത്ത നോലുകള്‍ മാത്രമേ നമ്മള്‍ പഠിക്കാവൂ എന്ന വാദക്കാരാണ്‌ അവര്‍. അല്ലാത്തതൊക്കെയും അശ്ലീലമത്രേ! എന്നാല്‍ എന്താണ്‌ ഒരു സാഹിത്യരൂപത്തിന്റെ `ലക്ഷണം' എന്ന്‌ ഇവര്‍ പറയുന്നുമില്ല.
സദാചാരത്തിന്റെ പേരില്‍ മാത്രമാണ്‌ ഇത്തരക്കാര്‍ ഈ രണ്ടു കൃതികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത്‌. ഈ രണ്ടുപേരുടെയും കഥകള്‍ കേരളത്തിന്റെ സാമൂഹിക പൊതുമണ്ഡലത്തില്‍ അനുദിനം സംഭവിക്കുന്നതും വികാസം പ്രാപിക്കുന്നതുമാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇവര്‍ ഇതിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്‌ എന്നതാണ്‌ സത്യം. നളിനിജമീല ഉയര്‍ത്തുന്ന വാദങ്ങളോട്‌ അല്ലെങ്കില്‍ അവരുടെ ജീവിതത്തിന്‌ അവര്‍ നല്‍കുന്ന ന്യായീകരണങ്ങളോട്‌ നിരവധി കടുത്ത വിയോജിപ്പുകളുണ്ട്‌. അവര്‍ പറയുന്നത്‌ മുഴുവന്‍ ശരിയാണ്‌ എന്നോ അത്‌ അനുകരിക്കപ്പെടേണ്ടതാണെന്നോ പറയുന്നില്ല. അല്ലെങ്കില്‍ മണിയന്‍പിള്ളയെപ്പോലെ എല്ലാവരും മോഷണം നടത്തി ജീവിക്കണമെന്നോ വാദിക്കുന്നില്ല. എന്നാല്‍ എല്ലാവരും മാന്യത നടിയ്‌ക്കുന്ന സമൂഹത്തില്‍ ഒരു വേശ്യയും ഒരു കള്ളനും ഞങ്ങളുടെ ജീവിതം ഇങ്ങനെയെക്കെയായിരുന്നു എന്നും ഞങ്ങളെ ഇവരൊക്കെയാണ്‌ ഇങ്ങനെ ആക്കിയതെന്നും പറയുമ്പോള്‍ എന്തിനാണ്‌ ആവശ്യമില്ലാതെ പൊള്ളുന്നത്‌. രാത്രി തെരുവില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു പെണ്ണ്‌ എന്തൊക്കെ നേരിടേണ്ടിവരുമെന്ന്‌ നമുക്കറിയാം. പുരുഷന്റെ അക്രമാസക്തമായ നോട്ടം മാത്രം മതി അവള്‍ക്ക്‌ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന തോന്നലുണ്ടാക്കാന്‍. പെണ്ണിന്‌ മാത്രമല്ല ചിലയിടങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന പുരുഷനും ഇന്ന്‌ ഈ അവസ്ഥതന്നെയാണ്‌ നേരിടേണ്ടിവരുന്നത്‌. ഇതൊക്കെ അല്‍പ്പം ഉറക്കെപ്പറയുമ്പോള്‍ എന്തിനാണ്‌ കലിതുള്ളുന്നത്‌?
ഇത്തരം ദുരനുഭവങ്ങള്‍ പറയുന്ന പുസ്‌തകങ്ങള്‍ നമ്മുടെ പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ അവര്‍ വഴിതെറ്റിപ്പോവും എന്ന്‌ വലിയവായില്‍ നിലവിളിക്കുന്നതില്‍ എന്താണ്‌ അര്‍ഥം? അങ്ങനെ വഴിതെറ്റിപ്പോകുന്നവരായിരുന്നെങ്കില്‍ ഉണ്ണുനീലി സന്ദേശവും നളചരിതവുമൊക്കെ പഠിച്ച തലമുറകള്‍ അപ്പാടെ വഴിതെറ്റേണ്ടിയിരുന്നില്ലേ? പഴയകാല ചലച്ചിത്രങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ വലിയ ലൈംഗികതായാണോ ഈ പുസ്‌തകങ്ങള്‍ പറയുന്നത്‌? `അശ്ലീല' പാഠഭാഗങ്ങള്‍ക്കെതിരായി ഒച്ചപ്പാടുണ്ടാക്കുന്ന അരാഷ്‌ട്രീയ കുഞ്ഞുങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സ്‌റ്റോര്‍ ചെയ്‌തിരിക്കുന്നതിനേക്കാള്‍ വലിയ അശ്ലീല രംഗങ്ങളാണോ ഇത്‌?

പ്രശ്‌നം അതൊന്നുമല്ല. ആരൊക്കെയോ അളന്ന്‌ ചിന്തേരിട്ട്‌ പടച്ചുവച്ച ചട്ടക്കൂടുകളില്‍നിന്ന്‌ ആരും തെറ്റി നടക്കരുതെന്ന പുരോഹിത മനസാണ്‌ ഇവിടെ പുളയ്‌ക്കുന്നത്‌. ഈ അപക്വ മനസ്സുകള്‍ എന്നെങ്കിലും പാകപ്പെടും എന്ന്‌ ആശ്വസിക്കകുന്നതില്‍ അര്‍ഥമില്ലതന്നെ.

 

 

 

Comments (39)
dear harshan very good article abt nal
1 Friday, 11 September 2009 22:02
jethin varghese
dear harshan
very good article abt nalini jamila ...i like it very much
and spl thanks to kalika ..
ഇത്തരം ദുരനുഭവ
2 Saturday, 12 September 2009 07:20
Dhurgadevi
ഇത്തരം ദുരനുഭവങ്ങള്‍ പറയുന്ന പുസ്‌തകങ്ങള്‍ നമ്മുടെ പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ അവര്‍ വഴിതെറ്റിപ്പോവും എന്ന്‌ വലിയവായില്‍ നിലവിളിക്കുന്നതില്‍ എന്താണ്‌ അര്‍ഥം? അങ്ങനെ വഴിതെറ്റിപ്പോകുന്നവരായിരുന്നെങ്കില്‍ ഉണ്ണുനീലി സന്ദേശവും നളചരിതവുമൊക്കെ പഠിച്ച തലമുറകള്‍ അപ്പാടെ വഴിതെറ്റേണ്ടിയിരുന്നില്ലേ? പഴയകാല ചലച്ചിത്രങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ വലിയ ലൈംഗികതായാണോ ഈ പുസ്‌തകങ്ങള്‍ പറയുന്നത്‌? `അശ്ലീല' പാഠഭാഗങ്ങള്‍ക്കെതിരായി ഒച്ചപ്പാടുണ്ടാക്കുന്ന അരാഷ്‌ട്രീയ കുഞ്ഞുങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സ്‌റ്റോര്‍ ചെയ്‌തിരിക്കുന്നതിനേക്കാള്‍ വലിയ അശ്ലീല രംഗങ്ങളാണോ ഇത്‌?

പ്രശ്‌നം അതൊന്നുമല്ല. ആരൊക്കെയോ അളന്ന്‌ ചിന്തേരിട്ട്‌ പടച്ചുവച്ച ചട്ടക്കൂടുകളില്‍നിന്ന്‌ ആരും തെറ്റി നടക്കരുതെന്ന പുരോഹിത മനസാണ്‌ ഇവിടെ പുളയ്‌ക്കുന്നത്‌. ഈ അപക്വ മനസ്സുകള്‍ എന്നെങ്കിലും പാകപ്പെടും എന്ന്‌ ആശ്വസിക്കകുന്നതില്‍ അര്‍ഥമില്ലതന്നെ.


ശ്രീ ഹര്‍ഷന്‍, പ്രശനം ഇതൊന്നുമല്ല. താനാണ് ഏറ്റവും വലിയ ശരി എന്ന് പറയുന്ന, തന്റെ മകളെ തന്റെ ജോലി തിരഞ്ഞെടുക്കുന്നതില്‍ നിന്നും എതിര്‍ക്കില്ല്ല എന്നൊക്കെ പറയുന്ന നളിനി ജമീലയുടെ വാദഗതികള്‍ ആണ്. അവരുടെ പാത പിന്‍ തുടരാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആ പാത തിരഞ്ഞെടുക്കരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അവരെ എതിര്‍ക്കുന്നത് സ്വാഭാവികം.
പിന്നെ നിങ്ങള്‍ പത്രക്കാര്‍ പൊതു സമൂഹത്തെ ഇങ്ങനെ വില കുറച്ചു കാണരുത്. എല്ലാവരും ഇങ്ങനെ നളിനി ജമീലമാരുടെ പുറകെ നടക്കുന്നവരാനെന്നു നിങ്ങള്ക്ക് തോന്നാം. കാരണം നിങ്ങള്ക്ക് നിങ്ങളെ അല്ലെ നന്നായ്‌ അറിയുന്നത്. പക്ഷെ എല്ലാവരും ഇരുട്ടിന്റെ മറവില്‍ രതിയും മറ്റും നുകരുന്നവരാനെന്ന കണ്ടെത്തല്‍ നിങ്ങളുടെ സമൂത്തെക്കുരിച്ചുള്ള ധാരണയുടെ മകുടോദാഹരണമായി. ഇങ്ങനെ മുന്വിധിയോടെ കാണുന്നത് കൊണ്ടാണ് സമൂഹത്തെ മൊത്തം കപട സദാചാര വാദികളായി കാണേണ്ടി വന്നത്.
കഷ്ടം തന്നെ ശ്രീ ഹര്‍ഷന്‍, താങ്കളുടെ മകളെ "ലൈംഗിക തൊഴിലാളി" ആകാന്‍ ആഹ്വാനം ചെയ്യുന്ന ഇവരെ കണ്ടു പഠിക്കാനോ ന്യായീകരിക്കാനോ താങ്കള്‍ മുതിരുമെന്ന് തോന്നുന്നു ഇതു വായിക്കുമ്പോള്‍. അവരുടെ കഥ പറഞ്ഞോട്ടെ. പക്ഷെ തങ്ങളാണ് ശരിയെന്നു അവര്‍ പറയുമ്പോള്‍ അത് എതിര്‍ക്കുന്നവരെ നിങ്ങള്‍ കാണുന്നത് ഒരു മാതിരിയായിപ്പോയി. നിങ്ങള്‍ മറവില്‍ എല്ലാം ചെയ്യുന്നവരാകാം. പക്ഷെ എല്ലാവരെയും ഒന്നടങ്കം പരയായ്ക. നിങ്ങളുടെ അത്ര തരം താഴ്ന്നിട്ടില്ല മുഴുവന്‍ സമൂഹവും. ഒന്നു കൂടി ചോദിച്ചോട്ടെ, ഇവരെ ന്യായീകരിച്ചു എന്ത് സാമൂഹിക പ്രതിബദ്ദതയാണ് ശ്രീ ഹര്‍ഷന് നിരവേട്ടനുള്ളത്.
കൂടുതലറിയാന്‍ വായിക്കുക.
http://dhurga-waste.blogspot.com/2009/06/blog-post_23.html
kapada sadaachaarathinte appasthoalnmaar
3 Saturday, 12 September 2009 07:34
Abhilaash
kapada sadaachaarathinte appasthoalnmaare kandethiya shree harshanu oravardu tharunnundu. shree harshan nalini jameelamaarkku oshaana paadunnathinte rahsyamenthaanu koodi arinjaal kollam.
അവളുടെ രാവില്‍
4 Saturday, 12 September 2009 19:11
indu
അവളുടെ രാവില്‍ സീമ പറയുന്നുണ്ട്..
തന്റെ ഒരു മാസത്തെ ശമ്പളം എനിക്ക് ഒരു രാത്രി കൊണ്ട് കിട്ടുന്നു എന്ന്
മുകളിലെ നിലയിലുള്ള മാഷോട് പറയുന്നതാണ് ..ജമീലയുടെ പുസ്തകം വായിച്ചു എന്ന് വച്ചോ..
പഠിച്ചു എന്ന് വച്ചോ മക്കള്‍ വഴിതെറ്റി എന്ന് വരികില്ല..
എന്നാല്‍ ദുര്ഗ
ഷെബിന്‍ പറയുന്നത്..
ആതരം പുസ്തകങ്ങള്‍ കൂടി കുഞ്ഞുങ്ങള്‍ വായിച്ചിരിക്കണം..എന്നാണു..
സമൂഹത്തില്‍ പുള്ളി ക്കുത്തുകള്‍ ഉണ്ടെങ്കില്‍..അത് പൌഡര്‍ ഇട്ടു മറച്ചു കുട്ടികളെ നന്മയുടെയും ..ശേരിയുടെയും മായാ ലോകത്ത് മാത്രം നിര്‍ത്തുന്നത് നല്ലതാണോ
ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍..
ഷേബിന്റെ അഭിപ്രായങ്ങളെ വില മതിക്കുന്നതാവും ഉചിതം..
രണ്ടാമതൊന്നു വായിച്ചു നോക്കിയാല്‍ ദുര്ഗ വളരെ ക്രൂരമായി ആ ലേഖന കര്‍ത്താവിനു നേരെ തിരിഞ്ഞിരിക്കുന്നു ...എന്ന് കാണാം..
നമ്മള്‍ കണ്ണടച്ച് പിടിച്ചാലും വേശ്യകള്‍ ഉണ്ടായികൊണ്ടേ ഇരിക്കും..
അത് കപട സദാചാരക്കാര്‍ ഉള്ള കേരളത്തില്‍ മാത്രമല്ല..
പൂര്‍ണ സ്വാതന്ത്ര്യം ഉള്ള യൂറോപ്പിലും..
കടുത്ത സദാചാരമുള്ള സൗദി അറേബ്യയിലും ഉണ്ട്
നെറ്റിയില്‍ കുംകുമം മായാതെ ചേല തുമ്പാല്‍ മുഖം മറച്ച കുല വധുക്കളും..
പര്‍ദ്ദ കൊണ്ട് മുഖം മറച്ച മുസ്ലിം തരുണികളും ഈ തൊഴില്‍ ചെയ്യുന്നു ..
അനേകം പുരുഷന്മാരോട് ഒത്തു ഉറങ്ങാന്‍ അധൂനിക നാരികള്‍ പലരും മടിക്കുന്നില്ല നമ്മുടെ നാട്ടില്‍...
എന്നാല്‍..നിര്ബന്ദ പൂര്‍വ്വം വേശ്യ വൃത്തിയില്‍ ആക്കപെട്ടു അതില്‍ തളക്കപെട്ടവരെ ഒഴിച്ച് നിര്‍ത്തിയാല്‍
ഈ ഹീന മാര്‍ഗം ഇല്ലാതെ കുടുംബം പോറ്റാന്‍ സ്ത്രീകള്‍ക്ക് ഒത്തിരി ഒത്തിരി മാര്‍ഗങ്ങള്‍ ഉണ്ട്
എളുപ്പം ധനം കൊയ്യുന്ന..
ഈ തൊഴിലില്‍ അവര്‍ നില നില്‍ക്കുന്നു എങ്കില്‍..
അവര്‍ അത് തിരഞ്ഞെടുത്തിട്ട് തന്നെയാണ് ..
പുനരധിവാസ സമയത്ത് ഈ സ്ത്രീകള്‍ സാമൂഹ്യ പ്രവര്‍ത്തകരോട് പറയുന്ന വലിയ പരാതിയും മറ്റു തൊഴിലുകള്‍..വേണ്ടത്ര..
പ്രതിഫലം നല്‍കുന്നില്ല എന്നാണു
harshan sory ketto..shebin ennu vilichat
5 Saturday, 12 September 2009 19:16
indu
harshan sory ketto..shebin ennu vilichathil
അവളുടെ രാവുകളു
6 Saturday, 12 September 2009 23:01
Dhurgadhevi
അവളുടെ രാവുകളും നളിനി ജമീലമാരും പ്രോല്സാതിപ്പിക്കപ്പെടുന്നത് ഇത്തരം ഓശാന പാടുന്നവര്‍ ഉള്ളത് കൊണ്ടാണ്.
"അവളുടെ രാവില്‍ സീമ പറയുന്നുണ്ട്..
തന്റെ ഒരു മാസത്തെ ശമ്പളം എനിക്ക് ഒരു രാത്രി കൊണ്ട് കിട്ടുന്നു എന്ന്
മുകളിലെ നിലയിലുള്ള മാഷോട് പറയുന്നതാണ് ..ജമീലയുടെ പുസ്തകം വായിച്ചു എന്ന് വച്ചോ..
പഠിച്ചു എന്ന് വച്ചോ മക്കള്‍ വഴിതെറ്റി എന്ന് വരികില്ല..
എന്നാല്‍ ദുര്ഗ
ഷെബിന്‍ പറയുന്നത്..
ആതരം പുസ്തകങ്ങള്‍ കൂടി കുഞ്ഞുങ്ങള്‍ വായിച്ചിരിക്കണം..എന്നാണു..
സമൂഹത്തില്‍ പുള്ളി ക്കുത്തുകള്‍ ഉണ്ടെങ്കില്‍..അത് പൌഡര്‍ ഇട്ടു മറച്ചു കുട്ടികളെ നന്മയുടെയും ..ശേരിയുടെയും മായാ ലോകത്ത് മാത്രം നിര്‍ത്തുന്നത് നല്ലതാണോ
ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍..
ഷേബിന്റെ അഭിപ്രായങ്ങളെ വില മതിക്കുന്നതാവും ഉചിതം.. "
ഇന്ദു എന്തിനു പുസ്തകം മാത്രം വായിക്കുന്നു, നമ്മുടെ മുന്നില്‍ തന്നെയല്ലേ അവരുടെ ലോകവും. അതിനെ കുറിച്ച് ശരിക്കറിയാന്‍ പുസ്തകതെക്കാള്‍ നല്ലതു ആ വഴിയിലൂടെ നടക്കുന്നതല്ലേ. ഇന്ദുവിനെയും ഹര്‍ഷനെയും പോലുള്ള ഒസ്ശാന പാഠകാര്‍ ഉണ്ടെങ്കില്‍ അവളുടെ രാവുകളും നളിനി ജമീലമാരും മഹത്വവല്‍ക്കരിക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് വഴികാട്ടികലാവും. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ബ്ലോഗ്‌ വായിച്ചാല്‍ അവരുടെ വാദങ്ങള്‍ കാണാം. നിങ്ങള്‍ ചെയ്യുന്നത് അങ്ങനെ ഒരു അവസ്ഥയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനുള്ള ശ്രമം അല്ല. മറിച്ച് ആ വഴിയില്‍ വന്നവരെ മഹത്വവല്‍ക്കരിക്കാനാണ്.
നളിനി ജമീലയോട് സഹതപിക്കാം. അവരെ അങ്ങനെ ആക്കിയതില്‍ മുഖ്യ പങ്കുള്ള സമൂഹത്തെ കുട്ടപ്പെടുതാം. പക്ഷെ ഞാന്‍ അവരെ അമ്ഗീകരിക്കുമായിരുന്നു. എന്റെ പാതയിലേക്ക് നിങ്ങള്‍ വരരുതു എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍. പകരം അവര്‍ തന്റെ ഗതികേടിനെ തൊഴിലാക്കി മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ശ്രമിക്കുമ്പോള്‍.... വയ്യ. ഇന്ദുവിന്റെ ജോലി എന്താണെന്നറിയില്ല. പക്ഷെ ഇപ്പോള്‍ കിട്ടുന്നതിലും പണം കിട്ടും അവരുടെ പണിക്കു പോയാല്‍. എന്താ പോകുമോ?
നിങ്ങളാണ് കപട മുഖമുള്ളവര്‍. മനസ്സില്‍ അവരെ എതിര്‍ക്കുക, പുറമേ ന്യായീകരിച്ചു പുരോഗമന വാടികലെന്നു പറയുക. ഇതാണോ പുരോഗമനം. ഇത് ശിലായുങതിലെക്കുള്ള തിരിച്ചു പോക്കാണ്. അച്ചടക്കമില്ലാത്ത മൃങതിലെക്കുള്ള തിരിച്ചു പോക്ക്. മനുഷ്യനെ മനുഷ്യനാക്കുന്നത് സ്വാതന്ത്ര്യമല്ല, അതിന്റെ ബുദ്ദിപൂര്‍വമായ നിയന്ത്രണങ്ങള്‍ ആണ്.
എന്തായാലും ഇന്ദുവിനെ പോലുള്ളവര്‍ ഇവരെ പിന്തുനക്കാനുന്ടെന്കില്‍ ഇനിയും ഒരായിരം ജമീലമാര്‍ ഇവിടെ ഉയര്‍ന്നു വരും. കാരണം ഇന്ന് സമൂഹം മറ്റെന്തിനെക്കാളും പ്രാഹാന്യം നല്‍കുന്നത് പ്രശസ്തിക്കാന്. നല്ലതോ ചീത്തയോ എന്നില്ല. പ്രശസ്തി മാത്രം. ഹര്‍ഷനെ പോലുള്ള പത്രക്കാരും ഇവരെ ഉയര്‍ത്തി പറയുമ്പോള്‍ ലക്‌ഷ്യം ഒന്ന് മാത്രം. അല്ലാതെ നിങ്ങളാരെങ്കിലും ഇവരെ മാതൃകയാക്കുമോ?. എനിക്ക് ഒരു മുഖമേ ഉള്ളു. ഞാന്‍ അവരുടെ നിലപാടുകളെ വാദങ്ങളെ എതിര്‍ക്കുന്നു. പ്രവൃത്തിയിലും വാക്കിലും. നിങ്ങളോ. വാക്കുകൊണ്ട് ന്യായീകരിക്കുന്നു. പക്ഷെ പ്രവൃത്തി കൊണ്ട്? എന്തിനാ ഇന്ദു ഇങ്ങനെ.
indu durga and nalini are one and the sa
7 Sunday, 13 September 2009 04:40
indu
indu durga and nalini are one and the same ...two faces of same coins..woman..
when we spit venom on nalinis face it spread on the entire woman fraternity
try to see woman,their problems as a whole..
nalini is one of the many problems women faces in this modern world
there are many others more drastic and killing
lack of food,shelter,clothing
an average woman travel 16 kilometres to get drinking water in india..
they are under nourished ,
beaten to death,
burnt to death,
killed in the womb,
killed immediately after birth,
abandoned,
send for prostitution..
yes durga,
i dont think nalini jameela is the main problem we face world wide..
i never implied that we belong to one pure sect of good women
and she belong to another set of bad women.
if you happen to be in a road side after midnight,and faced with some goons..
for them you are just another nalini jameela..
such agitation over another women s plight is not good for a woman of good perspective.
if her book is a topic to teach,teachers can very well guide their students of the negative impact the profession inculcate in society.
am from a small village and was traveling in a bus.
woman next to me talked to me..
enquire my details and i enquired about hers too she was a prostitute.she was going to take bail for a friend of her ..
i was terrified to the core.
i was only 21 then
reached my destination i called my sister who was a nurse in a govt hospital
i was genuinely afraid that i may have got the diseases like syphilis or gonoria..she consoled me..
i was a very strong trade union activist with very good attitude towards women..
so i sincerely believe that that book will not hurt our women or college polity as you envisage .
my traslator is not working and i beg everybodys pardon for writing this in english
ഇന്ദു തെറ്റ് ആ
8 Sunday, 13 September 2009 06:39
Dhurgadhevi
ഇന്ദു തെറ്റ് ആരുടെ പക്ഷതായാലും അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. സത്യത്തില്‍ നളിനി ജമീലമാരെ പോലുള്ളവര്‍ ആണ് സ്ത്രീകളുടെ വില ഇല്ലാതാക്കുന്നത്. സ്ത്രീകള്‍ക്ക് നോടിന്റെ കാണാം മാത്രമുള്ള വില നിശ്ചയിക്കുന്നത്‌. അതിലൂടെ അവര്‍ സ്ത്രീ സമൂഹത്തെ ആണ് തരാം താഴ്ത്തുന്നത്. പുരുഷന്മാര്‍ക്ക് ഇവള്‍ക്ക് വില ഇത്രയേ ഉള്ളു എന്ന് പറയാന്‍ അവസരം നല്‍കുന്നത്. ഇതൊക്കെ അറിഞ്ഞിട്ടും എന്തിനു ഇന്ദു അവരെ ന്യായീകരിക്കുന്നു. എനിക്ക് കഴിയില്ല അവരുടെ പക്ഷം പിടിക്കാന്‍. നളിനി ജമീലമാരാന് സ്ത്രീകളുടെ ശത്രുക്കള്‍. അവരെ കണ്ടിട്ടാണ് അവരുടെ പ്രവൃത്തികള്‍ തൊഴില്‍ കണ്ടിട്ടാണ് പുരുഷന്മാര്‍ മറ്റു സ്ത്രീകളെയും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതുന്നത്. അതായത് പണത്തിനു സ്വയം വില്‍ക്കാന്‍ നില്‍ക്കുന്ന ഇവരെ കണ്ടിട്ട്. ജീവിക്കാനല്ല ഇവര്‍ ഇത് ചെയ്യുന്നതെന്ന് ഇവരുടെ കഥകള്‍ നോക്കിയാല്‍ അറിയാം. പണം ധാരാളം പണം. അത് വേണം. പണിയൊന്നും ചെയ്യാന്‍ പറ്റില്ല. ഇവര്‍ക്ക് ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ ശ്രമിച്ച ഒരു സഹോദരനെ എനിക്കറിയാം. പക്ഷെ ഇവരുടെ ആവശ്യം ജോലി അല്ല. ജോലി ചെയ്യാതെ പണമുണ്ടാക്കുക എന്നതാണ്. ജോലി ചെയ്‌താല്‍ കിട്ടുന്ന പണം കൊണ്ട് ജീവിക്കാം. പക്ഷെ ഇവര്‍ക്ക് അത് മാത്രം പോരാ. പിന്നെ അവരുടെ ജീവിത രീതി, മദ്യപാനം, സംഭാഷണ ശൈലി, ഇതൊക്കെ ഇന്ദുവിന് അറിയുമോ. സ്ത്രീകള്‍ സമൂഹത്തിനു മുന്നില്‍ വില ഇല്ലാതാവുന്നത് അതൊക്കെ കൊണ്ടാണ്. ഇനി ഇതിനെ പറ്റി എനിക്കൊന്നും പറയാനില്ല. കാരണം ഇന്ദു അവരെ ന്യായീകരിക്കുന്നതിന്റെ കാരണം പറഞ്ഞല്ലോ. അവര്‍ സ്ത്രീ ആണെന്ന്. അതിനുത്തരം ഒന്നേയുള്ളൂ. സ്ത്രീ എന്നത് വെറും രൂപം മാത്രമല്ല. ആ രൂപത്തില്‍ കുടിയിരിക്കുന്ന സ്വഭാവം കൂടിയാണ്. ഇവരുടെ സ്വഭാവം സ്ത്രീയുടെതാനെന്നു പറയുകയാണെങ്കില്‍, വേണ്ട, എനിക്ക് ആ സ്ത്രീ ആകേണ്ട.
ലേഖനത്തേക്കാള
9 Sunday, 13 September 2009 07:17
പവനന്‍
ലേഖനത്തേക്കാള്‍ കൌതുകം തോന്നിയത് അതിനുവന്ന കമന്റുകള്‍ ആണ്.നളിനിജമീല ഒരു വേശ്യയായിരുന്നു.
അതു തുറന്നു പറയാന്‍ അവര്‍ക്കു മടിയുമില്ല.അവരുടേ ആത്മകഥ ഒരു സെക്സ് പുസ്തകം വായിക്കുന്നവര്‍ക്ക് അവര്‍ മോശപ്പെട്ട സ്തീയായിരിക്കും.ഉള്‍ക്കൊണ്ട് വായിച്ചു നോക്കു ..
അവരിലെ സ്തീത്വം അവിടെ തിരിച്ചറിയാം.
ലേഖനവും, അതിനോ
10 Sunday, 13 September 2009 18:44
രാമചന്ദ്രന്‍ നായര്‍ പയ്യോളി
ലേഖനവും, അതിനോട് അനുബന്ധമായി എഴുതപ്പെട്ട കുറിപ്പുകളും വായിച്ചു.
നളിനി ജമീലയെ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഘടകം അവരുടേ ജീവിതാനുഭവങ്ങളാണ്.വായനക്കാരന്റെ കാഴ്ചപാടുകള്‍ക്കനുസരിച്ച് അവര്‍ വായിക്കപ്പെടുന്നു..
“ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു“ എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രതി മൂര്‍ച്ചയുണ്ടാകുന്നവര്‍ക്ക് ജമീലയുടെ പുസ്തകങ്ങള്‍ ചൂടന്‍ കൊച്ചു പുസ്തകങ്ങള്‍ തന്നെയാണ്.
ഒരു വേശ്യയുടെ ജീവിതം മനസിലാക്കാന്‍ വേശ്യാലയം സന്ദര്‍ശിച്ച ബര്‍ണാഡ് ഷാ യ്ക്ക് നളിനി ജമീലയുടെ പുസ്തകം അന്നു കിട്ടിയിരുന്നെങ്കില്‍ അനുഗ്രഹമായേനെ..
ജമീലയെ കല്ലെറിയുന്നവരാണ് കൂടുതല്‍.അവരുമായി സംസാരിക്കാനോ,വേദിപങ്കിടാനോ പല പ്രമുഖരും തയ്യാറല്ല.
ഞാന്‍ ഒന്നു ചോദിക്കട്ടെ ഇവരില്‍ എത്രപേര്‍ സദാചാരികളുണ്ട്?
ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ പരാമര്‍ശങ്ങള്‍ ചില ഫെമിനിസ്റ്റ് വാദികള്‍ തട്ടി വിടാറൂള്ളതു കേട്ടിട്ടുണ്ട്.ഈ ചാട്ടവാറടി മാധവിക്കുട്ടിയ്ക്കു നേരേയും ഉണ്ടായിട്ടുണ്ട്.
പവനനും രാമചന്ദ
11 Sunday, 13 September 2009 19:26
Dhurgadhevi R D
പവനനും രാമചന്ദ്രന്‍ നായരും പറയുന്നതിലെ സാംഗത്യം മനസ്സിലാക്കുന്നു. സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഇവര്‍ക്ക് ഹരമുണ്ടാകുന്നത് സ്വാഭാവികം. പക്ഷെ ഇന്ദു എന്തിനാണ് ഇവരെ താങ്ങുന്നത് എന്നാണു മനസിലാവാത്തത്.

“ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു“ എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രതി മൂര്‍ച്ചയുണ്ടാകുന്നവര്‍ക്ക് ജമീലയുടെ പുസ്തകങ്ങള്‍ ചൂടന്‍ കൊച്ചു പുസ്തകങ്ങള്‍ തന്നെയാണ്

രാമചന്ദ്രന്‍ നായര്‍ ഇവിടെ വിവക്ഷിച്ചത്‌ സ്വന്തം കാര്യം തന്നെയല്ലേ. എല്ലാ പുരുഷന്മാര്‍ക്കും ഒരു മുഖമാണ്. നിങ്ങള്‍ എത്ര ദാര്‍ശനികതയുടെ കാപട്യത്തോടെ നളിനി ജമീലയെ പറയുമ്പോഴും എനിക്കൊന്നെ പറയാനുള്ളൂ. നിങ്ങള്ക്ക് ലക്‌ഷ്യം ഒന്ന് മാത്രം. എല്ലാ സ്ത്രീകളും നളിനി ജമീലമാരെ പോലെയാവണം. അതിനു വേണ്ടിയല്ലേ അവരെ ഇങ്ങനെ വലിയ വ്യക്തിത്വമായി ഉയര്‍ത്തുന്നത്.

നിങ്ങലോടോന്നു ചോദിക്കട്ടെ, നിങ്ങളുടെ സഹോദരി ആയിരുന്നു നളിനി ജമീല എങ്കില്‍, നിങ്ങളുടെ മകള്‍ ആയിരുന്നു അവരെന്കില്‍, നിങ്ങളുടെ ഭാര്യ ആയിരുന്നു അവരെന്കില്‍ ഇങ്ങനെ തുറന്നു പറയുന്നവരെ നിങ്ങള്‍ കൂടെ കൊണ്ട് നടക്കുമോ? നിങ്ങള്‍ അതാണ്‌ സ്ത്രീത്വം എന്ന് ന്യായീകരിക്കുമോ? ഇല്ല സഹോദരന്മാരെ, നിങ്ങളുടെ കപട മുഖം വെളിച്ചതാവുക ആ ഒരു കാര്യത്തില്‍ മാത്രം. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ അതും ഒരു രസം അല്ലെ. അപ്പോള്‍ തന്റെതല്ലാത്ത എല്ലാ അമ്മമാരും ഭ്രാന്തികലാവട്ടെ എന്ന് നിങ്ങള്‍ കരുതും. പ്രോത്സാഹിപ്പിക്കും. കാരണം നല്ല രസമല്ലേ.

പിന്നെ അവരിലെ സ്ത്രീത്വം. നിങ്ങള്‍ സ്ത്രീത്വം എന്ന് പറയുന്നത് എന്തിനെയാണ്. താങ്കള്‍ ആ ആത്മകഥ വാങ്ങിയത് എന്തിനാണ്. പിന്നെ ആ ആത്മ കഥയുടെ ലക്‌ഷ്യം വലിയ ദര്‍ശനങ്ങള്‍ പകരുക എന്നതാണെന്ന് നിങ്ങള്‍ പുരുഷന്മാര്‍ പറയുമായിരിക്കും. പക്ഷെ അതിനു അവരുടെ കിടപ്പറ തുറന്നു കാണിച്ചല്ല സ്ത്രീത്വം വെളിവാക്കേണ്ടത്. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ഒരു ലക്ഷ്യമേ ഉള്ളൂ. പണ്ട് ശരീരം വിട്ടു പണം ഉണ്ടാക്കി. ഇപ്പോള്‍ ശരീരത്തിന് പഴയ വിലയില്ല. അപ്പോള്‍ ഓര്‍മ്മകളെ വിട്ടു പണമുണ്ടാക്കുന്നു. അതും മടുക്കുമ്പോള്‍ ഇനി അവര്‍ അടുത്തതായി ഭാവനകളെ വിട്ടു പണമുണ്ടാക്കും. ഞാന്‍ അവരുമായി കിടന്നാല്‍ ഇങ്ങനെ ചെയ്യും, ഇവരുമായി കിടന്നാല്‍ ഇങ്ങനെ ചെയ്യും. അവര്‍ ഇങ്ങനെ ഉള്ളവരാണ്, ഇവര്‍ അങ്ങനെ ഉള്ളവരാണ്. അത് അവരുടെ സ്ത്രീത്വമാനെന്നു അന്നും നിങ്ങള്‍ പറയും. കാരഖ്‌നം നിങ്ങള്ക്ക് അതാണ്‌ ഒരു സുഖം.

സ്ത്രീയുടെ യദാര്‍ത്ഥ വേദനകള്‍ നിങ്ങള്‍ അവഗണിക്കും. പക്ഷെ ലൈംഗികത കലര്‍ന്നാല്‍ നിങ്ങള്‍ ഏറ്റെടുക്കും. അതല്ലേ ആ ആത്മകഥ നന്നായി വിറ്റു പോയത്. എത്രയോ അനുഭവക്കുറിപ്പുകള്‍, ചിന്തകള്‍, ലേഖനങ്ങള്‍ സ്ത്രീത്വത്തെ പറ്റി, വല്ലതും നിങ്ങള്‍ വായിക്കുന്നുണ്ടോ. നിങ്ങള്ക്ക് ആകെ ഒരു നളിനി ജമീല, മാധവിക്കുട്ടി, ഇപ്പോള്‍ സിസ്റ്റര്‍ ജാസ്മി. സ്വയം തുണിയുരിഞ്ഞു സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ മഹതികള്‍. അല്ലാത്ത ഇതു സ്ത്രീക്ക് വേണ്ടിയാണ് നിങ്ങള്‍ ശബ്ദമുയര്തുന്നത്. എത്രയോ വീട്ടമ്മമാര്‍ ഇവിടെ ദുരിതങ്ങള്‍ അനുഭവിക്കുന്നു. അവര്‍ വേശ്യകള്‍ ആയി തുറന്നു പറഞ്ഞാല്‍ മാത്രമേ നിങ്ങള്ക്ക് അവരിലെ സ്ത്രീത്വം കാണാനാവൂ എന്നത് വളരെ കഷ്ടം.

പക്ഷെ ഒരു സ്ത്രീക്കും അതിനു കഴിയില്ല. അവരെ പ്പോലെ നടക്കാന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീക്കും. നിങ്ങള്‍ അവരെ വേട്ടയാടപ്പെടുന്നത്തിലെ ധുക്കം എഴുതി കണ്ടു. അവര്‍ വേട്ടയാടപ്പെടുന്നത് കണ്ടെങ്കിലും നാളെ അവരുടെ വഴിയെ നമ്മുടെ കുഞ്ഞുങ്ങള്‍ സന്ച്ചരിക്കതിരിക്കട്ടെ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനവും, ആരാധനയും അവരെ പോലെ ആകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയെ ഉള്ളൂ. നിങ്ങള്ക്ക് വേണ്ടതും അതാണല്ലോ.
ദുര്‍ഗ വളരെ നന
12 Sunday, 13 September 2009 19:38
അഞ്ജു സോമന്‍
ദുര്‍ഗ വളരെ നന്നായി. ഇവരെപ്പോലുള്ളവരെ പിനതാങ്ങി നടക്കുന്നവര്‍ക്ക് ഒരുലക്ഷ്യമേ ഉള്ളു. ഇവരുടെ വീട്ടുകാരാണ് ഇങ്ങനെ എങ്കില്‍ അവര്‍ പ്രതികരിക്കുന്നത് ഇങ്ങനെ ആകുമോ? SUMMER IN BATHLAHEM എന്നാ ചിന്ത്രത്തില്‍ ഒരു സംഭാഷണം ഉണ്ട് നായികയെ പറ്റി. പത്തു രൂപ കൊടുത്താല്‍ പബ്ലിക്‌ ആയി മൂത്രം ഒഴിക്കുമെന്നു. അതാണ്‌ സ്ത്രീത്വം എന്ന്നാണ് പവനനും നായരും ഒക്കെ കരുതിയിരിക്കുന്നത്. ഈ തുറന്നു പറച്ചിലുകള്‍ മാത്രമേ അവര്‍ക്ക് വേണ്ടു. കൊല്ലം. ദുര്‍ഗ നേരിട്ട് അറിയില്ല എങ്കിലും, പരിചയപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്‌. ഇവരുടെ തനി നിറം പുറത്തു കൊണ്ട് വരാന്‍ നിങ്ങളെപ്പോലുള്ളവര്‍ അത്യാവശ്യമാണ്.
കഴിഞ്ഞ വര്‍ഷം
13 Sunday, 13 September 2009 20:24
രാമചന്ദ്രന്‍
കഴിഞ്ഞ വര്‍ഷം തിരുവനന്തുപുരത്തു വച്ചു നടന്ന ചലചിത്ര മേളയില്‍ ഒരു ഇറ്റാലിയന്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.ആ സിനിമയില്‍ ഒരമ്മ കുഞ്ഞിനെ മുലയൂട്ടുന്ന രംഗമുണ്ടായിരുന്നു.തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മലയാളിയായ ഒരു ഫെമിനിസ്റ്റ് എഴുത്തുകാരി സ്ത്രീയുടെ ‘നഗ്നത‘പ്രദര്‍ശിപ്പിച്ചു എന്നൊക്കെ പറഞ്ഞ് വലിയ പുക്കാറുകള്‍ ഉണ്ടാക്കി.അതിനു ശേഷം പ്രദര്‍ശിപ്പിക്കപ്പെടേണ്ട
4 സിനിമകള്‍ സ്ത്രീപക്ഷവിചക്ഷണകള്‍ ഇടപെട്ട് തടഞ്ഞു.
ഈ സംഭവമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്..
ശ്രീമതി ദുര്‍ഗ്ഗയും,അഞ്ജുവും ഒരു പുകമറയിലൂടെ കാര്യങ്ങള്‍ ദര്‍ശിക്കുന്നവരാണ്.ഒരു ഡിവോഴ്സിയേ പോലെയോ,പുരുഷ വിദ്വേഷിയേ പോലെ മാത്രമാണ് നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ദര്‍ശിക്കുന്നത്.
ഒരു കാര്യം ചോദിക്കട്ടെ “എന്താണ് സ്ത്രീത്വം?
“പട്ടിണിയിലായ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്വന്തം ശരീരം വില്‍ക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
പരിഹാര മാര്‍ഗ്
14 Monday, 14 September 2009 04:02
മനോഹര്‍ മാണിക്കത്ത്
പരിഹാര മാര്‍ഗ്ഗങ്ങളില്ലാത്ത ഒരു ജനതക്ക്
നളിനി ജമീലമാരെ ആഘോഷിച്ചേ തീരൂ എന്ന്
ഡൊ. സുനിത കൃഷണന്‍ പറയുകയുണ്ടായി
ആഘോഷങ്ങള്‍ നടക്കട്ടെ....
പ്രിയ രാമചന്ദ്
15 Monday, 14 September 2009 04:43
Dhurgadhevi R D
പ്രിയ രാമചന്ദ്രന്‍, നളിനി ജമീലയെ കുറിച്ച് ഞാന്‍ പറഞ്ഞു നിറുത്തിയതാണ്. എങ്കിലും താങ്കളുടെ സംശയതിനുതരം തരാതിരിക്കാന്‍ തോന്നുന്നില്ല. കുഞ്ഞിനെ മുലയൂട്ടുന്നത് കണ്ടിട്ട് നിങ്ങള്‍ പുരുഷകേസരികള്‍ക്ക് എന്താണ് തോന്നിയത്. അത് നഗ്നത അല്ലെന്നു തോന്നിയോ? കഷ്ടം, നിങ്ങളെപ്പോലുള്ളവര്‍ക്കു അത് ഒരു നയന സുഖം. ചിലപ്പോള്‍ പരയുമായിരിക്കാം അത് എന്തോ വലിയ ബിംബാമാനെന്നൊക്കെ. അതിനെ എതിര്‍ക്കാന്‍ സ്ത്രീകല്‍ക്കെ കഴിയൂ. കാരണം സ്ത്രീ വില്പന ചരക്കാകുന്നതില്‍ വേദന വിലയിട്ടു പണക്കിഴിയുമായി അവളെ വാങ്ങാന്‍ നില്‍ക്കുന്ന പുരുഷനല്ല, ഒരിക്കലും. താങ്കള്‍ക്കു കാണാനാവാതെ പോയ നഗ്ന രംങലെക്കുരിചോര്‍ത്തു ഇപ്പോഴും വിലപിക്കാന്‍ കഴിയുന്നത്‌ അതിശയം തന്നെ. പിന്നെ നളിനി ജമീല ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ് ശരീരം വിട്ടതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. അവളുടെ കഥ ശരിക്കും വായിച്ചു നോക്കൂ. ഞാന്‍ നേരത്തെ പറഞ്ഞതാണ് അവര്‍ക്ക് ഒരു തൊഴില്‍ ചെയ്യാനുള്ള അവസരമൊന്നും ഇല്ലതെയല്ല. അവര്‍ക്ക്, അല്ല അവരെപ്പോലെ അനേകം പേര്‍ക്ക് വേണമെന്ന് വച്ചാല്‍ ഒരു ജോലി കിട്ടാവുന്ന അവസ്ഥയൊക്കെ ഇന്നാട്ടിലുണ്ട്. പക്ഷെ അവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പണം കിട്ടിയെന്നു വരില്ല. എങ്കിലും പട്ടിണി കിടക്കേണ്ടി വരില്ല. പ്രിയ രാമചന്ദ്രന്‍ ഈ ലോകതോന്നുമല്ല ജീവിക്കുന്നതെന്ന് തോന്നുന്നു. അല്ല, മറന്നു, താങ്കള്‍ക്ക് ഇവരെപ്പോലുള്ളവര്‍ ഉണ്ടെങ്കിലല്ലേ സമാധാനമാവൂ അല്ലെ. സ്ത്രീത്വം എന്താണെന്ന് താങ്കള്‍ ചോദിച്ചു, പക്ഷെ ഞാന്‍ ചോദിച്ചതിനു താങ്കള്‍ മറുപടി പറഞ്ഞില്ല. താങ്കളുടെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ആയിരുന്നു നളിനി ജമീലയെന്കില്‍ താങ്കള്‍ ഇപ്പോള്‍ അവരെ പിന്തുണക്കുന്നത് പോലെ തുറന്നു പറഞ്ഞു നടക്കാന്‍ പിന്താങ്ങുമായിരുന്നോ? സ്ത്രീത്വം എന്നത് താങ്കലെപ്പോലുല്ലവരോട് പറഞ്ഞു മനസ്സിലാക്കാന്‍ കഴിയില്ല എന്നത് കൊണ്ട് ഒരു വ്യര്‍ത്ഥയജ്ഞത്തിനു നില്‍ക്കുന്നില്ല. ശരീരം വില്‍ക്കുക എന്നത് ഒരിക്കലും ഭൂഷണമല്ല. അത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റാനായാലും. സാഹചര്യങ്ങള്‍ കൊണ്ട് നമുക്ക് പലതിനെയും ന്യായീകരിക്കാം. എന്നാലും തെറ്റ് തെറ്റ് തന്നെ. എന്നും. നൂറു വട്ടം പട്ടി എന്ന് വിളിച്ചാലും ആട് ആട് തന്നെയാണ്. പിന്നെ പട്ടിണി മാറ്റാന്‍ മറ്റൊരു വഴിയുമില്ലാതെ ശരീരം വില്‍ക്കുന്ന ഒരാളെ കാണിച്ചു തരൂ. മ്ട്ട്ടൊരു വഴിയുമില്ലാതെ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മറ്റു മാര്‍ഗങ്ങളില്ലാതെ അത് തുടരേണ്ടി വന്ന ഒരാളെ കാണിക്കൂ..
വളരെ വിമുഖതയോട
16 Monday, 14 September 2009 08:13
indu
വളരെ വിമുഖതയോടെയാണ് ഈ ചര്‍ച്ചയില്‍ ഞാന്‍ എന്റെ അഭിപ്രായം മുന്നോട്ടു വച്ചത്..
വിഷയം സ്ത്രീയെ കുറിക്കുന്നതായത് കൊണ്ടും..
സ്ത്രീ എന്ന പദം തെറ്റായി ഉധരിക്കപെടുന്നത് കൊണ്ടും പിന്നെയും എഴുതട്ടെ..
ദുര്‍ഗയുടെ ശെരി..അതാവണം എന്നില്ല..
രാമ ചന്ദ്രന്റെ ശെരി ..
എന്റെ ശേരിയും ദുര്‍ഗയുടെ ശര്‍ിയും ഭിന്നം ആണ്..
ദുര്ഗ പറയുന്നത് ശെരി അല്ല എന്ന് ഞങ്ങള്‍ എല്ലാം തന്നെ വിചാരിക്കുന്നു..
അപ്പോള്‍ ദുര്ഗ ശെരി അല്ല എന്നാണല്ലോ..
എന്നാല്‍ നളിനി ശെരി അല്ല എന്നും എല്ലാവര്‍ക്കും അറിയാം..
അപ്പോള്‍ ശെരി ദുര്‍ഗക്കും നളിനിക്കും ഇടയ്ക്കു എവിടെയോ ആണ്..
നളിനിയെ പതിത എന്ന് മുദ്ര കുത്താന്‍..
കളങ്കിത എന്ന് മുദ്ര കുത്താന്‍ ശ്രേമിക്കുംപോള്‍.
.ദുര്ഗ ശെരി അല്ലാതാവുന്നു..
തെറ്റ് ശേരിയും തമ്മില്‍ ഉള്ള രേഖ വളരെ നേര്‍ത്തതും..
തികച്ചും സ്വകീയവും ആണ് താനും..
മകള്‍ അന്യ ജാതിക്കാരനെ കല്യാണം കഴിച്ചാല്‍ ..
അത് തീരാത്ത തെറ്റായി ചില മാതാ പിതാകള്‍ കരുതുന്നു ..
സമൂഹമോ..ആ കുഞ്ഞുങ്ങളോ..അങ്ങിനെ കരുതുന്നില്ലാ താനും..
ഇവിടെ നളിനി ജമീലയുടെ ആത്മ കഥ ..
അതിലെ ഉള്ളടക്കം..അത് കുട്ടികളെ പഠിപ്പിച്ചാല്‍..
അവര്‍ക്ക് മൂല്യ ച്യുതി സംഭവിക്കുമോ..എന്നതാണ് വിഷയം..
ദുര്‍ഗക്കു താങ്ങാന്‍ പറ്റാത്തതും അതാണ്‌..
കള്ളനും..വേശ്യയും..മഹത്വവല്‍ക്കരിക്കപെടുന്നുവോ ...
ഉവ്വോ ...
അവര്‍ പാര്ശ്വവല്‍ക്കരിക്കപെടുന്നുവോ
അവഗനിക്കപെടുന്നുവോ ...
എങ്കില്‍ തന്നെ എന്താണ്..
മറ്റുള്ളവരുടെ പ്രവര്‍ത്തികളിലെ ന്യായാന്യായതകള്‍
ഇങ്ങനെ വിമര്‍ശിക്കാന്‍
തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍,,
ആരാണ് ദുര്‍ഗയെ ചുമതലപെടുതിയത്,,
എന്താണ് അതിന്റെ പിന്നിലെ ചേതോ വികാരം..
ഒരു വേശ്യയെ കല്ലെറിയാന്‍
അവള്‍ ചെയ്യുന്നത് തെറ്റാണ് എന്ന് വിളിച്ചു പറയാന്‍
എന്ത് യോഗ്യത ..
സ്ത്രീക്ക് സഹജം അല്ലാത്ത രീതിയില്‍ ഉള്ള ഈ പ്രതികരണം
എന്നെ അത്ഭുതപെടുത്തുന്നു..
ജീവിത കാലം മുഴുവന്‍..
സ്ത്രീകള്‍ക്കിടയില്‍ ..
നിരന്തരം പ്രവര്‍ത്തിക്കുന്ന എനിക്ക് ഈ പ്രതികരണം..
സ്ത്രീ സഹജം അല്ല എന്ന് പറയേണ്ടി വരുന്നു
ഇയാള്‍ ഒരു സ്ത്രീ ആണെങ്കില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും..
നളിനിയുടെ കഥയല്ലാതെ
ഒരു വേശ്യയെ ദുര്ഗ കണ്ടിട്ടില്ല..
പുരുഷന്‍ ആണെങ്കില്‍ ഒരു വേശ്യയെ തൊട്ടിട്ടും ഉണ്ടാകില്ല..
എന്നാല്‍ പലരെയും ഈ ജോലിയില്‍ നിന്നും പിന്തിരിപിക്കാന്‍
കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീ എന്ന നിലക്ക്
എനിക്ക് പറയാന്‍ ഉള്ളത് ഇതാണ്..
ചില്ല് മേടയില്‍ ഇരുന്നു അവരെ കല്ലെറിയല്ലേ
ദുര്ഗ സ്വന്തം ചിന്ത രീതികള്‍ തിരുതെണ്ടാതുണ്ട്
ഇല്ലെങ്കില്‍ പോലും
ജീവിതത്തിലെ പ്രധാന വിഷയം വേശ്യകള്‍ ആണെങ്കില്‍..
അവരെ കുറ്റം പറയുന്നതിന് പകരം..
അവരെ മനസിലാക്കാനും..
നേര്‍ വഴിക്ക് കൊണ്ട് വരാനും..
സ്വന്തം ശേഷിയും സിദ്ധികളും ഉപയോഗിക്കണം
മറ്റുള്ളവരുടെ
17 Monday, 14 September 2009 08:28
Dhurgadhevi
മറ്റുള്ളവരുടെ പ്രവര്‍ത്തികളിലെ ന്യായാന്യായതകള്‍
ഇങ്ങനെ വിമര്‍ശിക്കാന്‍
തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍,,
ആരാണ് ദുര്‍ഗയെ ചുമതലപെടുതിയത്,,
എന്താണ് അതിന്റെ പിന്നിലെ ചേതോ വികാരം..
ഒരു വേശ്യയെ കല്ലെറിയാന്‍
അവള്‍ ചെയ്യുന്നത് തെറ്റാണ് എന്ന് വിളിച്ചു പറയാന്‍
എന്ത് യോഗ്യത ..

ഇതിനുത്തരം പറയുന്നില്ല. ഒരാള്‍ക്ക്‌ അവരെ ന്യായീകരിക്കാനുള്ള അവകാശം ഉണ്ടെങ്കില്‍ അങ്ങിനെ ചിന്തിക്കാത്ത മറ്റൊരാള്‍ക്ക് അതിനെ എതിര്‍ക്കാനും അവകാശം ഇല്ലേ. നിങ്ങളുടെ ഈ സങ്കുചിത മനസാണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്. നിങ്ങളെ എതിര്‍ക്കുന്നത് നിങ്ങള്‍ ഭയപ്പെടുന്നു. കാരണം എതിര്‍പ്പുകളെ അതിജീവിക്കാന്‍ മാത്രം ശക്തമല്ല നിങ്ങളുടെ വാദങ്ങളൊന്നും തന്നെ. അതാണ്‌ യോഗ്യത ചോദിക്കുന്നത്. യോഗ്യതകള്‍ എന്താണെന്നൊക്കെ ചോദിച്ചാല്‍ അതിനു എന്ത് മറുപടിയാണ് പ്രതീക്ഷിക്കുന്നത്. അറിയില്ല. നിങ്ങള്‍ ശരിയുടെ വക്താക്ക്ലെന്ന് സ്വയം കരുതുന്നു. ക്ഷമിക്കുക, ആ ശരികള്‍ക്കിടയില്‍ എന്നെപ്പോലുള്ളവര്‍ ഒരിക്കലും കടുന്നു വരില്ല. എന്റെ ഈ ബ്ലോഗ്‌ ഒന്ന് നോക്കുക. ശരികളേയും തെറ്റുകളെയും അതില്‍ ഞാന്‍ പറയുന്നുണ്ട്. ഇനി ഇതിനെ പറ്റി ഒരു ചര്‍ച്ചക്ക് ഞാനില്ല. കാരണം ചോദ്യങ്ങള്‍ക്ക് നിങ്ങള്ക്ക് ഉത്തരമല്ല, മറിച്ച് ചോദ്യങ്ങള്‍ മാത്രമേ ഉള്ളൂ. ചോദ്യം ചോദിക്കാനുള്ള യോഗ്യതയെ പറ്റി സംസാരിക്കുന്നവരില്‍ നിന്ന് ഉത്തരം ഒരുകാലത്തും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ.
http://dhurga-waste.blogspot.com/2009/06/blog-post_23.html
ദുര്‍ഗ്ഗാ ദേവി
18 Monday, 14 September 2009 17:45
PAVANAN
ദുര്‍ഗ്ഗാ ദേവി അവരുടെ സങ്കുചിത മനോഭാവം വെളിപ്പെടുത്തുന്ന രീതിയിലാണ് കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്...
എഴുതുവാനും,വായിക്കുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.നളിനി ജമീല എഴുതട്ടെ;താങ്കളതു വായിക്കാനിഷ്ടപ്പെടുന്നെങ്കില്‍ മാത്രം വായിക്കുക..
അതുകൊണ്ട് ഗുണമുള്ളവര്‍ ഉപയോഗിക്കട്ടേ...

ശ്രീ ഹര്‍ഷന്‍ എഴുതിയ ഈ കുറിപ്പ് അയാളുടേ ദര്‍ശനങ്ങളാണ്.അയാളെ വ്യക്തിപരമായി താങ്കള്‍ അധിക്ഷേപിച്ചു കണ്ടു.
താങ്കള്‍ക്ക് അതിന് എന്തു യോഗ്യതയാണുള്ളത് എന്നു സ്വയം ആലോചിക്കുക.
പുരുഷന്മാര്‍ എല്ലാം കാമക്കൊതിയന്മാരാണ് എന്നു നിങ്ങളുടെ വാദം നിങ്ങളിലെ ധാര്‍ഷ്ട്യം പ്രകടമാക്കുന്നു..
താങ്കളുടേ സങ്ക
19 Monday, 14 September 2009 20:33
രാമചന്ദ്രന്‍
താങ്കളുടേ സങ്കുചിതമായ ചിന്താഗതിയും,പരസ്പര ബഹുമാനമില്ലായ്മയും ഈ കുറിപ്പുകളിലൂടെ വ്യക്തമാകുന്നു. ജീവിതത്തില്‍ വിനിമയമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാന്‍ അപേക്ഷ.

വളരെ ചെറിയ സമയം കൊണ്ട് തികച്ചും അപരിചിതനായ എന്നെയും ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗ്ഗത്തേയും താങ്കള്‍ എത്ര ലാഘവത്തോടെയാണ് വിലയിരുത്തിയത്..
നിങ്ങള്‍ക്ക് അച്ചനും,സഹോദരനും,ചിലപ്പോള്‍ "ഭര്‍ത്താവും!!!!" ഉണ്ടാവാം ;അവരേയും മേല്പ്പറഞ്ഞ പുരുഷ കേസരികളില്‍ ഉള്‍പ്പെട്ടതാണ് എന്നതും ഓര്‍ക്കുക..

ഞാന്‍ ചലച്ചിത്രോത്സവം കാണാന്‍ പോകുന്നത് മുലയും,ചന്തിയും കണ്ടാസ്വദിക്കാനല്ല.സിനിമകാണാനാണ്.മറിച്ചാണെങ്കില്‍ എനിക്ക് ഏതെങ്കിലും കാബറേ നൃത്തം കാണാന്‍ പോകുന്നതായിരിക്കില്ലേ ഉത്തമം. അന്ന് സ്റ്റീഫന്‍ ഷെന്വാസിന്റെ ഉള്‍പ്പെടെ നാലു ചിത്രങ്ങള്‍ തടഞ്ഞത് സുഗതകുമാരി ഉള്‍പ്പെടേയുള്ള ചില ഫെമിനിസ്റ്റുകള്‍ ആണ്.യഥാര്‍ത്ഥത്തില്‍
മുലയുണ്ണുന്ന ആ കുട്ടിയില്‍ ഞാന്‍ കണ്ടത് എന്റെ ശൈശവമാണ് .ആ അമ്മയില്‍ ഞാന്‍ കണ്ടത് എന്റെ അമ്മയേ തന്നെയാണ്.അതു കണ്ട് എനിക്ക് ഒരു ഉദ്ധാരണവും സംഭവിച്ചില്ല കേട്ടോ..
അവിടെയുണ്ടായിരുന്നവര്‍ ആതെ ചിന്താഗതിക്കാരായിരിക്കും എന്നുതന്നെയാണ് വിശ്വാസം..
ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ഫെമിനിസ്റ്റുകള്‍ അതിനെതിരെ പടര്‍ന്നു കയറി.ഇവരില്‍ ചലച്ചിത്രം കണ്ടവര്‍ ആരുമില്ലായിരുന്നു എന്നതാണ് വാസ്തവം..!
നല്ലൊരു ചലച്ചിത്രമേള കുളമാക്കി..അതിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.
"സെക്സ് അപ്പീലില്ലെങ്കില്‍ സ്ത്രീയില്ല" ഞാന്‍ പറഞ്ഞതല്ല.മാധവി ക്കുട്ടി പറഞ്ഞ താണ്.ഇതൊക്കെ സഹോദരി ഒന്നു ചിന്തിക്കണം..

പുരുഷന്മാര്‍ ഒന്നടങ്കം കാമവേറികള്‍ ആണെന്നു താങ്കള്‍ക്ക് തോന്നുണ്ടെങ്കില്‍ അതു താങ്കളുടേ തെറ്റിദ്ധാരണയോ,മാനസിക വിഭ്രാന്തിയോ ആണ്.എന്നു മാത്രം പറയട്ടെ..
എന്നാല്‍..നിര്
20 Tuesday, 15 September 2009 00:20
Dhurgadhevi
എന്നാല്‍..നിര്ബന്ദ പൂര്‍വ്വം വേശ്യ വൃത്തിയില്‍ ആക്കപെട്ടു അതില്‍ തളക്കപെട്ടവരെ ഒഴിച്ച് നിര്‍ത്തിയാല്‍
ഈ ഹീന മാര്‍ഗം ഇല്ലാതെ കുടുംബം പോറ്റാന്‍ സ്ത്രീകള്‍ക്ക് ഒത്തിരി ഒത്തിരി മാര്‍ഗങ്ങള്‍ ഉണ്ട്
എളുപ്പം ധനം കൊയ്യുന്ന..
ഈ തൊഴിലില്‍ അവര്‍ നില നില്‍ക്കുന്നു എങ്കില്‍..
അവര്‍ അത് തിരഞ്ഞെടുത്തിട്ട് തന്നെയാണ് ..
പുനരധിവാസ സമയത്ത് ഈ സ്ത്രീകള്‍ സാമൂഹ്യ പ്രവര്‍ത്തകരോട് പറയുന്ന വലിയ പരാതിയും മറ്റു തൊഴിലുകള്‍..വേണ്ടത്ര..
പ്രതിഫലം നല്‍കുന്നില്ല എന്നാണു

ഇന്ദു പറഞ്ഞതാണിത്, ഈ ചര്‍ച്ചയില്‍ തന്നെ.


“ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു“ എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രതി മൂര്‍ച്ചയുണ്ടാകുന്നവര്‍

ഇത് രാമചന്ദ്രന്റെ ഈ ചര്‍ച്ചയില്‍ തന്നെയുള്ള വാക്കുകളാണ്.


ജമീലയെ കല്ലെറിയുന്നവരാണ് കൂടുതല്‍.അവരുമായി സംസാരിക്കാനോ,വേദിപങ്കിടാനോ പല പ്രമുഖരും തയ്യാറല്ല.
ഞാന്‍ ഒന്നു ചോദിക്കട്ടെ ഇവരില്‍ എത്രപേര്‍ സദാചാരികളുണ്ട്?
ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ പരാമര്‍ശങ്ങള്‍ ചില ഫെമിനിസ്റ്റ് വാദികള്‍ തട്ടി വിടാറൂള്ളതു കേട്ടിട്ടുണ്ട്.ഈ ചാട്ടവാറടി മാധവിക്കുട്ടിയ്ക്കു നേരേയും ഉണ്ടായിട്ടുണ്ട്.


ഇതും രാമചന്ദ്രന്റെ വാക്കുകളാണ്. എത്ര സടാചാരികള്‍ ഉണ്ടെന്നു രാമചന്ദ്രന്‍ ചോദിക്കുന്നു. രാമചന്ദ്രന്‍ സടാചാരി അല്ലായിരിക്കാം. പക്ഷെ മറ്റുളവര്‍ തന്നെ പോലെ തന്നെയാണെന്ന് എന്തിനു വെറുതെ ചിന്തിച്ചു വശാകുന്നു. ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. നിങ്ങള്‍ പുരുഷന്മാര്‍ ഉയര്‍ത്തിക്കാട്ടുന്ന സ്ത്രീത്വങ്ങള്‍ മാധവിക്കുട്ടി, നളിനി ജമീല, പിന്നെ ഇപ്പോള്‍ സിസ്റ്റര്‍ ജസ്മിയും. ഇവര്‍ക്ക് പൊതുവായി എന്താണ് സാമ്യം. മൂന്നു പേരും തങ്ങളുടെ ലൈമ്ങികാനുഭവങ്ങള്‍ മറയില്ലാതെ പരസ്യമാക്കിയവര്‍. നിങ്ങള്ക്ക് വേണ്ടത് അതാണ്‌. പിന്നെ ഞാന്‍ ചോദിച്ച ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ഇല്ലാതെ ഇങ്ങനെ എനിക്ക് ചോദിക്കാനുള്ള അവകാശത്തെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു. നിങ്ങള്‍ അതിനുത്തരം ഒന്ന് ചിതിക്കുക. ഒന്ന് കൂടി ഞാന്‍ എവിടെ കൊടുക്കാം.

നിങ്ങലോടോന്നു ചോദിക്കട്ടെ, നിങ്ങളുടെ സഹോദരി ആയിരുന്നു നളിനി ജമീല എങ്കില്‍, നിങ്ങളുടെ മകള്‍ ആയിരുന്നു അവരെന്കില്‍, നിങ്ങളുടെ ഭാര്യ ആയിരുന്നു അവരെന്കില്‍ ഇങ്ങനെ തുറന്നു പറയുന്നവരെ നിങ്ങള്‍ കൂടെ കൊണ്ട് നടക്കുമോ?

ഇരുട്ടിന്റെ സുഖകരമായ മറവില്‍ രതിയും ലൈംഗികതയും മദ്യവും തെറിയും നുകരുന്നവര്‍ പകല്‍വെളിച്ചത്തില്‍ ഇവയ്‌ക്കെതിരെ വാറോലകള്‍ പുറപ്പെടുവിക്കുകയും അറിയാതെയെങ്കിലും ലൈംഗികത എന്നൊക്കെപ്പറയുന്നവന്റെ നെഞ്ച്‌ പിളര്‍ക്കുകയും ചെയ്യും. സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സെമിനാറുകളില്‍ പങ്കെടുത്ത്‌ തിരിച്ചെത്തി, കറിയില്‍ ഉപ്പുകുറഞ്ഞതിന്‌ ഭക്ഷണം പാത്രത്തോടെ വലിച്ചെറിയും.

ഇത് ഹര്‍ഷന്റെ തന്നെ വാക്കുകള്‍ ആണ്.

ഇനി പറയുക, ഞാനാണോ പുരുഷന്‍മാരെ കാമവേരിയന്‍മാര്‍ ആക്കി ചിത്രീകരിച്ചത്. നിങ്ങള്‍ തന്നെയാണ് രണ്ടു പക്ഷവും പറയുന്നത്. സാഹചര്യം പോലെ സമൂഹത്തെ മുഴുവന്‍ നിങ്ങള്‍ കാമ വേരിയനമാരാക്കും. നളിനി ജമീലമാര്‍ക്ക് വേണ്ടി. വിമര്‍ശനം തനിക്കു നേരെ തിരിഞ്ഞു വരുന്നത് കാണുമ്പോള്‍ നിങ്ങള്‍ സദാചാരികളായ വിശുദ്ധന്‍മാര്‍ ആകും. ഇത് കപട സടാചാരികളുടെ ലോകമല്ല. കപട പുരൊഗമനവാദികലുദെ ലോകമാണ്. പൊതു വേദിയില്‍ പുരോഗമനം പറയുകയും, വീട്ടില്‍ തികഞ്ഞ യാദാസ്തിതികരായി ജീവിക്കുകയും ചെയ്യുന്ന കപട പുരോഗമന വാദികളുടെ ലോകം. അത് തന്നെയല്ലേ ഹര്‍ഷനും ആദ്യം പറഞ്ഞത്. പിന്നെ പ്രിയ സഹോദരന്മാരോടും ഇന്ടുവിനോടും ഒരപേക്ഷ. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വ്യക്തവും സ്പഷ്ടവുമാണ്. ഉത്തരം അരിയെത്ര എന്നാ ചോദ്യത്തിന് പയര്‍ നാഴി എന്ന് പറയുംപോലെ ആകരുത്. നിങ്ങള്ക്ക് മറുപടി പറയാനില്ലെങ്കില്‍ മറുപടി ഇല്ല എന്നെഴുതിക്കൊള്ളൂ. അല്ലാതെ ചോദിയ്ക്കാന്‍ എനിക്കെന്തവകാശം, എന്നാ ധാര്‍ഷ്ട്യം നല്ലതല്ല. പിന്നെ സെക്സ് അപ്പീല്‍ ഇല്ലെങ്കില്‍ സ്ത്രീ ഇല്ല എന്നാ മാധവിക്കുടിയുടെ വാക്യം പറഞ്ഞത് തന്നെ താങ്കള്‍ എന്താണ് കണ്ടതെന്നതിന്റെ സാക്ഷി മൊഴിയാണ്. പിന്നെ താങ്കള്‍ എഴുതിയ ഉദ്ധാരണ കാര്യത്തിന്റെ വ്യക്തമായ ഘന്ദനം അല്ലെ അത്.
ഇവിടെ ഞാനല്ല നിങ്ങളെ വിമര്‍ശിച്ചത്. നിങ്ങളുടെ വാക്കുകള്‍ തന്നെയാണ്. ഞാന്‍ അത് ചൂണ്ടിക്കാട്ടി എന്ന് മാത്രം.സെക്സ് അപ്പീല്‍ തിരയുന്ന നിങ്ങള്‍ തന്നെ കാമ വേരിയന്മാരല്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. പിന്നെ നിങ്ങള്‍ തന്നെ പുരോഗമന വാടികലെന്നു പറയാനായി, ഇവിടത്തെ സ്ത്രീകളുടെ അരക്ഷിതാവസ്തയെപ്പറ്റി വാചാലരാവും. പുരുഷനമാരെയും അച്ചടക്കത്തോടെ ജീവിക്കുന്ന സ്ത്രീകളെയും കാമ ഭ്രാന്തരായി പറയുന്ന നളിനി ജമീലമാര്‍ക്ക് ഓശാന പാടും. സഹതാപം തോന്നുന്നു. ഇതാണോ നിങ്ങളുടെ സ്വത്വം. നിങ്ങളുടെ വ്യക്തിത്വം. സ്ത്രീയുടെ സ്വത്വം തിരയുന്നതിന് മുന്‍പ് സ്വന്തം സ്വത്വം എന്താണെന്ന് തിരയുക. ഉറച്ച ഒരു അഭിപ്രായം ഉണ്ടാക്കുക. അല്ലാതെ ഈ രാഷ്ട്രീയക്കാരെ പോലെ പറഞ്ഞത് തന്നെ തിരിച്ചു പറഞ്ഞു, കാലു മാറി, പിന്നെയും തിരികെ വന്നു മാസ് കളിച്ചു സ്വയം അപഹാസ്യരാകാതിരിക്കുക. നിങ്ങള്ക്ക് നിങ്ങള്‍ പറയുന്നതെന്താനെന്നുള്ള ബോധമെന്കിലും ഉണ്ടാകാന്‍ പ്രാര്‍ത്തിക്കുന്നു.
താങ്കളുടേ ചോദ്
21 Tuesday, 15 September 2009 02:03
അനീഷ് ശ്രീകുമാര്‍
താങ്കളുടേ ചോദ്യങ്ങള്‍ എന്തൊക്കെയാണ്?
ആദ്യം അതു പറയു സഹോദരി..ചുമ്മാ ചെളിവാരിയെറിയാതെ
ആരോഗ്യകരമായ ഈ
22 Tuesday, 15 September 2009 03:19
editor
ആരോഗ്യകരമായ ഈ ചര്‍ച്ച
വഴിമാറി
പരസ്‌പരം പഴി പറയാനുള്ള
മാര്‍ഗ്ഗമായി പോകാതെ ശ്രദ്‌ധിക്കണമെന്ന്‌ അപേക്ഷിക്കുന്നു...
പഠിപ്പിച്ചതും
23 Tuesday, 15 September 2009 22:01
ബിജിന്‍
പഠിപ്പിച്ചതും പഠിച്ചതും എല്ലാവരും അതേപടി അനുകരിച്ചിരുന്നുവെങ്കില്‍ ഇന്നത്തേതില്‍ നിന്നും ലോകം ഒരുപാട് വ്യത്യസ്തമായിരുന്നേനെ. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അങ്ങനെ അല്ല കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ഈ രണ്ട് പുസ്തകങ്ങള്‍ പഠിച്ചതു കൊണ്ടോ പഠിപ്പിച്ചതു കൊണ്ടോ മാത്രം ഇവിടെ ഒരു കള്ളനും വേശ്യയും ഉണ്ടാകാന്‍ സാധ്യതയില്ല. ഹര്‍ഷന്റെ ഈ ലേഖനം തന്നെ ശ്രദ്ധിക്കൂ, നളിനി ജമീലയുടെ നിലപാടുകളെ വെള്ളപൂശാന്‍ ശ്രമിച്ചിട്ടില്ല. അതേ സമയം കരി ഓയില്‍ ഒഴിച്ചുട്ടുമില്ല. പകരം ഒരു ചര്‍ച്ചയ്ക്കു പോലും അവസരം കൊടുക്കാതെ വിലക്കുകളുടെ കുന്തമുനകള്‍ നീട്ടുന്ന കാപട്യമാണ്‌ ഹര്‍ഷന്റെ വിഷയം.

അല്പം കൂടെ വിശാലമായ അന്തരീക്ഷത്തില്‍, വിദ്യാര്‍ഥികളുടെ ഇടയില്‍, സമൂഹത്തില്‍, ഇത്തരം ചര്‍ച്ച നടന്നോട്ടെ. അവിടെ നമുക്ക് ശരിതെറ്റുകളുടെ തുലാഭാരം നടത്താം. വാദമുഖങ്ങളെ പിച്ചിച്ചീന്താം. പക്ഷേ അവിടെ വരേ ഒന്ന് എത്തിക്കോട്ടെ.
Very good post.
24 Wednesday, 16 September 2009 03:56
Vince
Very good post.
എഴുത്തുകാരന്‍
25 Wednesday, 16 September 2009 03:59
ജോണ്‍ ബ്രിട്ടാസ്
എഴുത്തുകാരന്‍ സന്മാര്‍ഗിയോ,അസാന്മാര്‍ഗിയോ ആയിക്കൊള്ളട്ടെ; അയാളുടെ എഴുത്തിലാണ് കാര്യം..
ജമീല എഴുതട്ടെ,അവര്‍ക്ക് അതിനുള്ള സ്വാതന്ത്യം നിഷേദിക്കാന്‍ പാടില്ല..
പാഠപുസ്തകമാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം
ജീവിതത്തിൽ കണ്
26 Wednesday, 16 September 2009 10:17
ഉസ്മാൻ
ജീവിതത്തിൽ കണ്ട ഏറ്റവും പരിശുദ്ധയായ പെണ്ണ്. ശ്രീമതി ദുർഗാ ദേവി !!

ത്ഫൂ........
സമൂഹത്തില്‍ നി
27 Wednesday, 16 September 2009 21:15
shamal
സമൂഹത്തില്‍ നിലനില്‍ക്കുന്ന അപ്രിയ സത്യങ്ങള്‍ ആരും അറിയാന്‍ പാടില്ല എന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ ആശയത്തെ എതിര്‍ക്കാമ...
അപ്രിയ സത്യങ്ങ
28 Thursday, 17 September 2009 02:37
Dhurgadhevi
അപ്രിയ സത്യങ്ങള്‍ അറിയാന്‍ പാടില്ല എന്നൊന്നും ആരും പറയുന്നില്ല. പക്ഷെ അത് മാത്രമാണ് മഹത്തരം എന്ന് ചിലരെങ്കിലും പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം. പിന്നെ ഉസ്മാന്‍ എന്നൊരു സഹോദരന്റെ മറുപടി കണ്ടു. അദ്ദേഹത്തിന്റെ സംസ്കാരം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള സ്വാതന്ത്യം ചോദ്യം ചെയ്യുന്നില്ല. സ്ത്രീകള്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കതാവുമ്പോള്‍ ചില പുരുശ്നമാര്‍ക്കുണ്ടാവുന്ന അസ്വസ്ഥത അദ്ദേഹം പ്രകടിപ്പിച്ചു. സ്ത്രീകള്‍ എന്നാല്‍ നളിനി ജമീലമാര്‍ ആവണമെന്ന് ചിന്തിക്കുന്നവരുടെ നേതാവായിരിക്കും അദ്ദേഹം. കിട്ടാതെ വരുമ്പോള്‍ ഇമ്മാതിരി പ്രതയാകരണം സ്വാഭാവികം. മുന്തിരി കിട്ടാത്ത കുറുക്കന്‍ മാരെ പോലെ. :ഡി അവരുടെ പറയാനുള്ള അവകാശതെയോ, അവരെ പിന്തുണക്കാനുള്ള സ്വാതന്ത്ര്യതെയോ ആരും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ ചിന്തിക്കതവര്‍ക്കും അവരുടെ ന്യായം പറയാന്‍ അതെ സ്വാതന്ത്ര്യമില്ലേ. അതോ ഈ അപ്രിയ സത്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയോ. സത്യങ്ങള്‍ പറയേണ്ട എന്നാണോ. കപട പുരോഗമന വാദികളുടെ ലോകമല്ലേ. അങ്ങിനെയും ആകാം.
വേശ്യകളെ വിശുദ
29 Thursday, 17 September 2009 02:41
Dhurgadhevi
വേശ്യകളെ വിശുദ്ദരായും, അല്ലാത്തവരുടെ നേര്‍ക്ക്‌ തുപ്പുകയും ചെയ്യുന്ന ഉസ്മാന്‍മാരുടെ ലോകം..... അത് തന്നെയാവും പുരോഗമനം എന്നത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. പുരോഗമനം ജയിക്കട്ടെ.
ജമീലയുടെ ആത്മക
30 Thursday, 17 September 2009 03:02
മുഖത്തല അജയകുമാര്‍
ജമീലയുടെ ആത്മകഥ മലയാളസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ് എന്ന അഭിപ്രായമില്ല.എങ്കിലും അവര്‍ അതിലൂടെ എഴുതിയത് അവരുടെ ജീവിതമല്ലേ.അതിലെ നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ്.ഒരു സ്ത്രീയുടെ ചങ്കൂറ്റം അതില്‍ കാണാം.എന്തിനേയും കറുപ്പായി കാണുന്ന ദുര്‍ഗ്ഗയേ പോലുള്ളവര്‍ അവരെ ഇന്നും വേശ്യയായി തരം താഴ്ത്തുന്നത് ശരിയല്ല കേട്ടോ
good.. but no comments!!!!!!!!!
31 Thursday, 17 September 2009 18:48
jethincorpus
good..
but no comments!!!!!!!!!
ദുര്ഗ നമ്മുടെ
32 Thursday, 17 September 2009 22:19
indu
ദുര്ഗ നമ്മുടെ ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമാണ്..
ഭര്‍ത്താവ് കുടുംബം..
അതിനുള്ളില്‍ ഒതുങ്ങുന്നു എല്ലാം..
നളിനി വേശ്യ ആയിരുന്നോ..രാമു കള്ളനായിരുന്നോ..
അതിലപ്പുറം.ചിന്തയില്ല എങ്കില്‍ അവരെ രണ്ടു പേരെയും വെറുക്കണം..
അവര്‍ തെറ്റ് ചെയ്തവര്‍..
അവരെ കല്ലെറിയുക..
അതാണ്‌ നിലപാട്
എന്നാല്‍ സമൂഹത്തിനു തെറ്റ് ചെയ്യുന്നവരെ നേര്‍ വഴിക്ക് കൊണ്ട് വരേണ്ട ചുമതല ഉണ്ട് എന്നവര്‍ മനസിലാക്കുന്നുമില്ല..
ജമീല ഒരു പ്രതീകം ആണ്..
വേശ്യ വൃത്തിയില്‍ എര്പെടെണ്ടി വരുന്ന ഒരു സ്ത്രീയുടെ ഓര്മ കുറിപ്പുകള്‍..
യാഥാസ്ഥിക കാഴ്ച്ചപാടോട് കൂടി മാത്രം കാണുന്ന ദുര്‍ഗക്കു തെറ്റായി തോന്നാം....
അതാണ്‌ അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതും..
നളിനി ചെയ്ത പ്രവര്‍ത്തികള്‍ തെറ്റല്ല എന്ന് ആരും പറയുന്നില്ല..
എന്നാല്‍ അവരെ അതുകൊണ്ട് വെറുക്കണം..
പിന്നെ അവരെ ഒരിക്കലും ദേശീയ ധാരയില്‍ പ്രവേശിപ്പികരുത്
എന്നെല്ലാം ഉള്ള രീതിയില്‍ സംസാരികുമ്പോള്‍..അതില്‍ സങ്കുചിതത്വം വരുന്നു...
നമുക്ക് ചുറ്റുമുള്ളവരില്‍ നന്മയുടെ സന്ദേശം എത്തിക്കുക എന്നത് സാമൂഹ്യ ഉത്തര വാദിത്വം ഉള്ളവരുടെ ചുമതലയാണ്..
പ്രത്യേകിച്ചും സ്ത്രീകള്‍ ..
എല്ലായ്പോഴും നന്മയുടെ..
ശേരിയുടെ പ്രകാശം കയ്യില്‍ കരുതുക തന്നെ വേണം..
സാമൂഹ്യ തമസ് അകറ്റാന്‍ വിദ്യാഭ്യാസവും അറിവും ഉള്ള ദുര്ഗ
കൂടുതല്‍ വിവേക പൂര്‍വവും..തെളിഞ്ഞതും ആയ നില പാടുകള്‍ എടുക്കും എന്ന് പ്രത്യാശിക്കുന്നു
പ്രിയ സഹോദരി ഇ
33 Friday, 18 September 2009 03:00
Dhurgadhevi
പ്രിയ സഹോദരി ഇന്ദു, ഞാന്‍ പറഞ്ഞ ഭാഷ ക്രൂരമായെന്കില്‍ ക്ഷമിക്കുക. പക്ഷെ ഒരു പാട് അനുഭവങ്ങള്‍ ആണ് ആ ഭാഷയിലെക്കെതിച്ചത്. ഈ ചര്‍ച്ചയില്‍ തന്നെയുള്ള ഒരു ഉസ്മാന്റെ പ്രതികരണം ഇന്ദു കണ്ടിരിക്കും എന്ന് കരുതട്ടെ. നളിനി ജമീലമാരെ ഉയര്‍ത്തി കൊണ്ട് നടക്കുന്ന പുരുഷന്മാരുടെ യദാര്‍ത്ഥ മുഖം അതാണ്‌. ഒറ്റപ്പെട്ട അനുഭവമല്ല. മുന്‍പും ഈ നിലപാടിന് എനിക്ക് നേരിട്ടത്‌ ഇതേ അനുഭവങ്ങള്‍ ആണ്. പുരുഷന്മാര്‍ക്ക് വേണ്ടത് സ്വയം വില്‍ക്കുന്ന സ്ത്രീകള്‍ ആണ്. അതല്ലേ ഇവിടെ ടൂറിസം എന്നാ പേരില്‍ സെക്സ് മാഫിയകള്‍ വളരുന്നത്. അതിനു വളം വക്കുന്നതല്ലേ നളിനി ജമീലയെപ്പോലുള്ളവര്‍ ചെയ്യുന്നത്. അവരെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടല്ലേ നമ്മുടെ വീട്ടമ്മമാര്‍ മറ്റു സ്ത്രീകള്‍ ഒക്കെ ഇങ്ങനെ അപഹസിക്കപ്പെടുന്നത്. ഇവര്‍ പറയുന്നത് ഇവരെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് പുരുഷന്മാര്‍ സംത്രിപ്തരാവുന്നതും, മറ്റുള്ളവര്‍ക്ക് സമാധാനമായി നടക്കാനാവുന്നതും എന്നാണു. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് നേരെ തിരിച്ചാണ്. ഇവരെ പോലുള്ളവരെ കണ്ടു പുരുഷന്മാര്‍ എല്ലാ സ്ത്രീകളും അങ്ങിനെയാണെന്ന് തെറ്റിദ്ധരിക്കുന്നു.
ഞാന്‍ ഒരു പാട് ആരാധിക്കുന്ന ഒരു വ്യക്തിത്വമാണ് മഗ്ദലന മറിയം. അവരും ഒരു വേശ്യ ആയിരുന്നു. പക്ഷെ അവര്‍ അതില്‍ നിന്ന് വിമുക്തയായി പിന്നീട് നല്ലൊരു ജീവിതം തുടരുകയാണ് ചെയ്തത്. നമുക്ക് നളിനി ജമീലയെ സംരക്ഷിക്കാം. അവരെ കരി വാരി തെക്കുണ്നവരെ എത്രിക്കാം. പക്ഷെ അവര്‍ ഇപ്പോള്‍ ചെയ്യുന്നതാണ് ശരിയെന്ന വാദത്തില്‍ തുടരുമ്പോള്‍ അതിനു എങ്ങനെ കഴിയും. വേശ്യ വൃത്തി നിര്‍ത്താന്‍ തയ്യാറാവുന്ന ആരെയും നമുക്ക് അംഗീകരിക്കാം. പക്ഷെ നളിനി ജമീല അങ്ങിനെ ആണോ. ഇന്ദു തന്നെ മുന്‍പ് പറഞ്ഞത് ഓര്‍ക്കുന്നു. പട്ടിണി കൊണ്ട് ഈ പണി ചെയ്യുന്നവര്‍ എത്ര പെരുന്ന്ട്. ഞാന്‍ യാടാസ്ഥിതയാക ആയിപ്പോയതില്‍ ക്ഷമിക്കുക. നമ്മുടെ സമൂഹം പുരോഗമന വാടികലാല്‍ നിറഞ്ഞിരിക്കുന്നു. പുരോഗമനം എന്നത് ഇവിടെ സംരക്ഷണമല്ല. അഴിഞാട്ടമാണ്. അതിനു കഴിയാത്തവരെ യാടാസ്ഥിതികരെന്നു വിളിച്ചാല്‍ ഞാന്‍ അതില്‍ തന്നെയാണ്. ജീവിതത്തിനു ആവശ്യം വേണ്ടത് സ്വാതന്ത്ര്യത്തെക്കാള്‍ അച്ചടക്കമാനെന്നു വിശ്വസിക്കുന്നവല്‍ ആണ് ഞാന്‍.
ഞാന്‍ നളിനി ജമീലയെ ഒരിക്കലും എതിര്‍ക്കില്ല, അവര്‍ ആ പണി നിര്‍ത്തിയാല്‍. ആ വഴി തുടരരുത് എന്ന് മറ്റുള്ളവരോട് ഉപദേശിച്ചാല്‍. അതിനു പകരം, എന്റെ മകള്‍ ആ ജോലി തിരഞ്ഞെടുത്താല്‍ സന്തോഷത്തോടെ വിടും എന്ന് പറഞ്ഞ നളിനി ജമീല ഇന്ദുവിനെ പോലുള്ളവരുടെ ശ്രമങ്ങളെ കൂടിയല്ലേ എതിര്‍ക്കുന്നത്. എങ്ങനെ ഉള്ളവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ശര്മിക്കുന്ന എന്റെ സഹോദരിക്ക് എങ്ങനെ നളിനി ജമീലയെ അംഗീകരിക്കാന്‍ കഴിയുന്നു.
നളിനി ജമീല അവര
34 Friday, 18 September 2009 06:02
rose
നളിനി ജമീല
അവരെ എന്തിനു നാം വെറുക്കണം
അവരെ സ്നേഹിക്കണം
മന്ദ ബുദ്ധിയും വികലാന്കനുമായ കുഞ്ഞിനെ നമ്മള്‍ വെറുക്കാറുണ്ടോ
അവനെ കാണുമ്പോള്‍ നമ്മള്‍ മുഖം ച്ചുളിക്കറുണ്ടോ
നല്ലവരെ മാത്രമേ സ്നേഹിക്കൂ എന്നാണോ
എന്താണ് യേശു പറഞ്ഞത
കൂട്ടം തെറ്റി പോയ ഒരു കുഞ്ഞാടിനായി മുഴുവന്‍ ആട്ടിന്‍ പറ്റത്തെയും തനിച്ചാക്കി പോയ ആ നല്ല ഇടയനെ മറന്നോ നല്ലവരെ സ്നേഹിക്കാന്‍ എളുപ്പം തന്നെ.അല്ലാത്തവരെ സ്നേഹിക്കാന്‍ പഠിക്കണം..
ഇന്ദു ചേച്ചി ഇതെല്ലം ചുമ്മാ ഗീര്‍വാണം പറയുന്നതാവും.സുന്ദര പദങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു അഭ്യാസം.നന്മയെ കയ്യില്‍ വിളകായി കൊണ്ട് നടക്കണം എന്നൊക്കെ.
ചുമ്മാതെ ആവും ദുര്ഗ ചേച്ചി.എന്നാലും ദുര്ഗ ചേച്ചിയും അവര്‍ പറയുന്ന പോലുള്ള നിലപാടെ പരസ്യമായി എടുക്കാവൂ എന്നാണ് എന്റെ വിചാരം.പെണ്ണ് പെണ്ണിന് എതിരായ നിലപാട് നല്ലതല്ല
പുരുഷവർഗ്ഗത്ത
35 Saturday, 26 September 2009 06:36
ബോധിസത്വൻ
പുരുഷവർഗ്ഗത്തെ മുഴുവൻ കാമഭ്രാന്തന്മരായി ചിത്രീകരിക്കുകയും. വ്യക്തിപരമായി യാതൊരു പരിചയവുമില്ലാത്ത ശ്രീ ഹർഷനേയും പവനനേയും രാമചന്ദ്രനേയും അധിക്ഷേപിക്കുകയും ചെയ്ത ദുർഗ്ഗയുടെ ധാർഷ്ട്യത്തിനു നേരെ ഉസ്മാൻ കാറിത്തുപ്പിയതിൽ എന്താണു തേറ്റ്‌??
ദുർഗാ.................
ഒരു തരത്തിൽ നോക്കുമ്പോൽ നളിനി ജമീലമാരല്ലേ പതിവ്രതകളായ സ്ത്രീകൾക്കു സൗന്ദര്യം നൽകുന്നത്‌?
തിന്മയാണ്‌ നന്മയെ നല്ലതാക്കുന്നത്‌.തിന്മ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയിൽ നന്മയ്കും നിലനിൽപ്പില്ല.
തിന്മയിലേക്കു നയിക്കുന്നവരും കരകയറ്റുന്നവരും ചേരുമ്പൊഴേ ലോകസംവിധാനം സന്തുലിതമാകൂ..അതുകൊണ്ട്‌ നിങ്ങൾ കലഹിക്കൂ........ഞാൻ പോട്ടെ...
ബുദ്ധം ചരണം ഗഛാമി;
sree durgaude vadangalodu yogikkathe vay
36 Tuesday, 29 September 2009 07:37
nishad nettayam
sree durgaude vadangalodu yogikkathe vayya, orai oru karyam mathram eee nalini jameelayde sthanathu nammude makal, sahodariyoooo, bharyaa yooo anenkkil nenchil kaivechu parayuuu naliniyude vadangal namukku angeekarikkan kazhiyumoo?
Nalineeyee nayikarichu ezhuthiya ellava
37 Tuesday, 29 September 2009 07:41
nishad nettayam
Nalineeyee nayikarichu ezhuthiya ellavarodum bahumanapurvam mel paranja oree oru qustion mathram ? answer tharumooo
എന്താണ് വ്യത്യ
38 Friday, 02 October 2009 05:20
indu
എന്താണ് വ്യത്യാസം..എന്ത് കൊണ്ട് നളിനി നമ്മുടെ അമ്മയോ അനുജത്തിയോ സഹോദരിയോ അല്ലാതായി ...അവള്‍ നമ്മുടെ സഹോദരി തന്നെയാണ്..എപ്പോള്‍ അവള്‍ അങ്ങിനെ അല്ലാതായി..ദുര്ഗ പോലും അവരുടെ തൊഴിലിനെ അവഹേളിക്കുന്നു എന്നെ ഉള്ളൂ..ആ തൊഴിലില്‍ അവര്‍ എത്തിയെങ്കില്‍ ..ഈ ലോകത്ത് ഏതെങ്കിലും ഒരു പുരുഷന്‍ അവരുടെ പങ്കാളി ആയുണ്ട് ..അത് മറക്കല്ലേ ..വേശ്യക്ക് ഏക വചനത്തില്‍ നില നില്പ്പില്ല ..
ഒറ്റ കാര്യം അറിഞ്ഞോളൂ ..നിങ്ങളുടെയോ എന്റെയോ മകളും നളിനിയും തമ്മില്‍ കുറച്ചു ദിവസങ്ങളുടെ ഇടവേളയെ ഉള്ളൂ ..
പതി മൂന്നു വയസ്സുള്ള സൂര്യ നെല്ലി കുട്ടി .നീ ഇറങ്ങി വന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് ഒരു ബസിലെ കിളി പറഞ്ഞപ്പോള്‍ ..അവള്‍ ഇറങ്ങി ചെല്ലുക ആയിരുന്നു..അത് നുണയാണ് എന്ന് കരുതാന്‍ അവള്‍ക്കാകുമോ..ഇല്ല തന്നെ..അന്‍പത്തി മൂന്നു ദിവസം കഴിഞ്ഞു അവളെ തിരിച്ചു കിടുംപോള്‍ അവള്‍ ഒന്‍പതു കിലോ തൂക്കം വച്ചിരുന്നു..അനേകം പുരുഷന്മാര്‍ അവളെ ഉപയോഗിച്ചിരുന്നു..അവള്‍ വേശ്യ ആക്കപെട്ട് കഴിഞ്ഞിരുന്നു..നമ്മളെ പോലെ ഒക്കെ ഉള്ള ഒരു മധ്യവര്‍ത്തി കുടുമ്പത്തിലെ..കോണ്‍വെന്റില്‍ പഠിയ്ക്കാന്‍ വിട്ട ഒരു പെണ്‍കുട്ടി ..
അവള്‍ ഒരു നളിനി ആവാതിരുന്നത് അവളുടെ കുടുമ്പം അവള്‍ക്കു നല്‍കിയ ആഴത്തിലുള്ള പിന്‍ തുണ കൊണ്ട് മാത്രമാണ
നളിനിക്കും സാധാരണ ഒരു സ്ത്രീയ്ക്കും ഇടയിലുള്ള ഒരു നേര്‍ത്ത മറ ..അതില്‍ അഹങ്കരിക്കല്ലേ ..
ദുഷ്ട്ടവും ഭ്രാന്തവും..ചപലവും ആയ ലോകം എപ്പോള്‍ വേണമെങ്കിലും ആ മറ പറിച്ചെറിഞ്ഞു നമ്മെ തുണി ഉരിച്ച്‌ മാനം കെടുത്തി എന്ന് വരാം..കല്ലെറിഞ്ഞു എന്ന് വരാം
veruthe kadu kayarathe indu,,, . arudey
39 Thursday, 08 October 2009 07:23
nishad
veruthe kadu kayarathe indu,,, . arudeyum sadacharam nokki markkiduka alla ente sramam.but nalineeyodu oru karythilee viyogikkunnullu. avarude book illl avarude thozhiline nayikarikkukayum avarude makal aaa thozhil theranjeduthal athu angeekarikkumennum okke ulla vadangal yogikkan vayyya. avarude book padapusthakam akkuka anenkkil enthu messege anu kuttikalkku nalkanullathu....

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online