|
|
|
ഇതുവരെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ നിന്ന് കേരളം സുരക്ഷിതമാണ് എന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാല്‍ രാജ്യത്തു നടന്ന മിക്ക തീവ്രവാദ ആക്രമണങ്ങളുടെയും ആസൂത്രണങ്ങളില്‍ പലതും നടന്നത് കേരളത്തില്‍ ആയിരുന്നു. കേരളത്തില്‍ നിന്ന് പല ആളുകളെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിട്ടുമുണ്ട്. ഇന്ന് തീവ്രവാദ ഭീഷണി നേരിടുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു കേരളം. പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അതിലുപരി ജനങ്ങളും വളരെയധികം കരുതിയിരിക്കേണ്ട സമയമാണിത്. എന്ത് സംശയാസ്പദമായ സംഭവങ്ങള്‍ കണ്ടാലും ഇത് എന്നെ ബാധിക്കുന്നതല്ല എന്ന മനോഭാവത്തോടെ മാറി നടക്കാതെ ഉത്തരവാദിത്വപ്പെട്ടവരെ ഇത്തരം വിവരം അറിയിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. ചിലപ്പോള്‍ വലിയ ആപത്തുകളില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. |
IP Logged
|