കലിക :: ചര്‍ച്ചാവേദി :: കവിത
Welcome Guest   [Register]  [Login]
 Subject :വീട്ടിലേയ്ക്കുള്ള വഴി.. 30-12-2009 22:13 
അനീഷ് ശ്രീകുമാര്‍
അംഗം
Joined: 14-09-2009 22:20
Posts: 4
Location: ആലപ്പുഴ
 

വീട്ടിലേയ്ക്കുള്ള വഴി

വെയിലേറുകയാണ്‌ ചുറ്റിലും.
ദാഹനീരിനു നാവുനീട്ടുന്നൊരി തൊടിയില്‍
ഏകനായ് നില്‍ക്കേ,
വെയിലേറുകയാണ്‌ ചുറ്റിലും.
കോതയെ കണ്ടില്ല.
തേക്കുപാട്ടും കേട്ടില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്...
വഴിയിലെ പാട്ടും നിലച്ചുപോയ്...
വെയിലാറുകയാണ്‌ ചുറ്റിലും.
പൊന്തമൂടിയ കിണറിന്നരികില്‍
ഏകനായ് നില്‍ക്കേ,
വെയിലാറുകയാണ്‌ ചുറ്റിലും.
ആലിന്‍ ചുവട്ടില്‍ കൊത്തങ്കല്ലു കണ്ടില്ല.
ഒറ്റത്തടിപ്പാലം കയറിയില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്...
വഴിയിലെ പാട്ടും നിലച്ചുപോയ്..
ഇരുളെറുകയാണ്‌ ചുറ്റിലും.
ഒരു മാമ്പഴം ആരെയോ കാക്കുന്നൊരി മുറ്റത്ത്
ഏകനായ് നില്‍ക്കേ,
ഇരുളെറുകയാണ്‌ ചുറ്റിലും.
കുപ്പിവളക്കിലുക്കങ്ങള്‍ കേട്ടില്ല.
ഒളിഞ്ഞൊരു കണ്ണേറും കിട്ടിയില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്...
വഴിയിലെ പാട്ടും നിലച്ചുപോയ്...
തണുപ്പേറുകയാണ്‌ ചുറ്റിലും.
തിരിതെളിയാത്തൊരീ കുഴിമാടത്തിനരികില്‍
എകനായി നില്‍ക്കേ,
തണുപ്പേറുകയാണ്‌ ചുറ്റിലും.
അച്‌ഛന്‍പേരാലു കണ്ടില്ല.
അമ്മത്തുളസിയും കണ്ടില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്...
വഴിയിലെ പാട്ടും നിലച്ചുപോയ്...
തണുപ്പേറുകയാണ്‌ സിരകളില്‍.
പദസ്വനം നിലച്ചൊരി ഇടനാഴിയില്‍
തലചായ്ക്കവേ,
തണുപ്പേറുകയാണ്‌ സിരകളില്‍.
ഇതെന്റെ വീടല്ലെന്നാരോ പറഞ്ഞു...
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്...
വഴിയിലെ പാട്ടും നിലച്ചുപോയ്
..

IP Logged
Last Edited On: 30-12-2009 22:17 By അനീഷ് ശ്രീകുമാര്‍ for the Reason
3
Page # 


Powered by ccBoard


കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 20 guests online