കൊത്തുപണിപോലെ ഒരൊറ്റ മൈഥുനം മാത്രം മതിയെന്ന് ഒന്നുകില്‍ ഡാഫൊഡിലുകളായി പടര്‍ന്നുകയറി മാംസമടര്‍ത്തി വിഭൂതിയാക്കി തലയോട് പിളര്‍ത്തി കനലാക്കി മേഘങ്ങള്‍ക്കിടയിലൂടെ തട്ടിക്കൊണ്ടുപോകുമെന്ന് അല്ലെങ്കില്‍ ചുകചുകാന്നിരിക്കുന്നൊരു പൂക്കുലകൈത്തണ്ടയില്‍ കെട്ടി അവകാശമങ്ങു സ്ഥാപിക്കുമെന്ന് ചുംബനമേറ്റ് ഞാനങ്ങു വിളറിപ്പോകുമെന്ന് ഇരുട്ടിനേക്കാള്‍ കറുത്ത ഇടനാഴിയില്‍ മഞ്ഞിനേക്കാള്‍ തണുപ്പാണെന്ന് സങ്കല്‍പ്പിക്കുന്നവരുടെ സാക്ഷ്യം കുന്നിന്‍ ചെരുവിലെ മഞ്ഞിന്‍പുതപ്പിനു കീഴില്‍ ആരുംകാണാത്ത വര്‍ണ്ണങ്ങളും ആരും മോഹിക്കും വസന്തങ്ങളുമാണെന്ന് വിശ്വാസികളുടെ സ്വപ്നം കയ്യും കലാശവും കാണിച്ചല്പം ശൃംഗാരമൊക്കെ ആവാം സമവായമില്ലാത്ത സമസ്യാപൂരണങ്ങള്‍ക്കൊടുവിലേ ഇറങ്ങിച്ചെല്ലാനാകൂ..
|
കലിക
വാര്‍ത്തകള്‍
We have 21 guests online



ആശംസകള്‍
ഒരു വിധത്തില്‍ നല്ലതെല്ലെ....