ഞാന്‍ കരുതി എന്റെ ഹൃദയം ഒരാലെന്ന് സ്നേഹിക്കുന്ന ആര്ക്കും പിടിച്ചു കേറാനുള്ള ഒരു വള്ളി ഞാന്‍ കരുതി എന്റെ ഹൃദയം സ്പടികമെന്ന്... കളങ്കമില്ലാതെ പ്രതിഭലിപ്പികുന്ന ഒരു വാല്‍ക്കണ്ണാടി ഞാന്‍ കരുതി എന്റെ ഹൃദയം റോസാപുഷ്പമെന്ന്... മുള്ള് നിറഞ്ഞ ജീവിതത്തില്‍ ഇതള്‍ വിടര്‍ത്തി സൌന്ദര്യം തുളുമ്പുന്ന ഒരു പൂവ് ഞാന്‍ കരുതി എന്റെ ഹൃദയം വാനമ്പാടിയെന്ന്... തീക്ഷ്ണമായ ഏകാന്തതയില്‍ മതിമറന്നു പാടുന്ന ഒരു കുയില്‍ .... ഇന്ന് എന്റെ ജന്മദിനം ഞാന്‍ കരുതി ആദ്യ ആശംസ എന്റെ ഹൃദയത്തിന്റെതെന്ന് ആലോ? സ്പടികമോ? റോസാപുഷ്പമോ? വാനമ്പാടിയോ? നീ ഏതാണ്? അറിയില്ല ഇന്നു നീ മാത്രം ആശംസിച്ചില്ല എന്റെ സ്വന്തം ഹൃദയം...
|
കലിക
വാര്‍ത്തകള്‍
We have 21 guests online



നല്ല ഒഴുക്കുള്ള വരികള്‍..ധാരാളം എഴുതുക...
ആശംസകള്‍...
കവിത നന്നായിരിക്കുന്നു....!!
വരികള്‍ക്ക് നല്ല ഒഴുക്കുണ്ട്..!!
വരികളില്‍ മനസ്സിലെ ചിന്തകള്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്..
ആശംസകള്‍..!!
സസ്നേഹം,
ജോയിസ് വാര്യാപുരം**
all d best
"9605847008"