മാധവിക്കുട്ടിയും തോക്കുംകുരീപ്പുഴ ശ്രീകുമാര്‍ |  |
 കേരള സര്‍വ്വകലാശാല ചരല്‍ക്കുന്നില്‍ വെച്ച് നടത്തിയ യുവസാഹിത്യ ക്യാംപിന്റെ ഉദ്‌ഘാടനം. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ബാലാമണിയമ്മയാണ് നടത്തിയത്. മാധവിക്കുട്ടി തൊട്ടടുത്തിരുന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ അവര്‍ ഒരു തോക്ക് എടുത്ത് കാണിച്ചു. നില്‍ക്കാന്‍ കഴിയാതെ വന്നാല്‍ ഇതും ആകാം എന്ന് പറഞ്ഞു. എല്ലാവരും അമ്പരന്നു. അതായിരുന്നു പിന്നീട് കമലാസുരയ്യ ആയി മാറിയ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി. പ്രതിരോധിക്കാന്‍ സ്‌നേഹത്തിന്റെ പൂക്കള്‍ കൊണ്ട് നിറയൊഴിക്കാന്‍ കഴിയുന്ന ഒരു തോക്ക് അവര്‍ കഥകളില്‍ കരുതിവെച്ചു. എക്കാലത്തെയും എഴുത്തുകാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്...
|
തോക്ക് ഞാന്‍ കരുതി വയ്ക്കുന്നു..
ആത്മഹത്യക്കല്ല നായട്ടിനല്ലെന്റെ
നാവിന്നു കാവലായ് മാത്രം..
ഞാന്‍ ശ്രീയുടെ ഈ വരികള്‍ ഓര്‍ത്തു പോയി..
കാപട്ട്യങ്ങളുടെ നെഞ്ചിലേക്ക് വാക്കുകള്‍ കൊണ്ട്
നിറയൊഴിച്ചാണല്ലോ അവര്‍ പോയതും..
സേതു