പ്രണയത്തിന്റെ അഞ്ചാംവേദം

അനീ്‌ഷ്‌ ശ്രീകുമാര്‍

 

 

ചില ഹൃദയങ്ങള്‍ വേര്‍പിരിയാനാവാത്ത വിധം ഇഴപിണഞ്ഞ്‌ കിടക്കുന്നത്‌ കാണാം. പിന്നീട്‌ ആലിംഗനത്തില്‍ അമര്‍ന്നുകിടക്കുന്ന ശരീരങ്ങളില്‍ രതിയുടെ പുഴയൊഴുകുന്നത്‌ തിരിച്ചറിയാം. ചിലര്‍ ജന്മമെടുക്കുന്നതെ പ്രണയിക്കാനാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുകയാണ്‌ സി എന്‍ കൃഷ്‌ണന്‍കുട്ടിയുടെ ``പ്രണയത്തിന്റെ അഞ്ചാംവേദം'' എന്ന നോവല്‍. മലയാള നോവല്‍ശാഖയില്‍ പുതിയ ആഖ്യാനശൈലികൊണ്ടും വേറിട്ട കഥാതന്തുക്കള്‍ കൊണ്ടും വായനക്കാരന്റെ മനസ്സില്‍ ഇടം തേടുകയാണ്‌ ഈ പുസ്‌തകം. ഹൈടെക്‌ നഗരങ്ങളിലെ യൗവ്വനങ്ങളിലൂടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ സംഭവിക്കുന്ന മൂല്യച്യുതിയുടെ നേര്‍ക്കാഴ്‌ച കൂടിയാണ്‌ ഇതിലെ അധ്യായങ്ങള്‍...
രതിയും ഭക്തിയും പ്രണയവും നവതലമുറയില്‍ വരുത്തുന്ന പരിണാമങ്ങളാണ്‌ നോവലിന്റെ മുഖ്യപ്രതിപാദ്യം. വേറിട്ട്‌ നില്‍ക്കുമ്പോള്‍ തന്നെ തീവ്രമായ ഈ വികാരങ്ങള്‍ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സമന്വയിക്കുകയാണ്‌. അതിമനോഹരവും തീക്ഷ്‌ണവുമായ ആ ആനന്ദത്തില്‍ നിന്നാണ്‌ വഴിതെറ്റിപ്പോകുന്ന യ്യൗവനങ്ങള്‍ തിരുത്തുകളിലേക്ക്‌ സഞ്ചരിച്ചുതുടങ്ങുന്നത്‌. അവിടെ ബന്ധങ്ങളുടെ വില കൂടുകയും അവിശുദ്ധബന്ധങ്ങളുടെ വിലയിടിയുകയും ചെയ്യുകയാണ്‌. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ്‌ ചിലപ്പോഴെല്ലാം വിധി കടന്നുവരുക. സ്വരുകൂട്ടിവെച്ചതെല്ലാം പറന്നുപോകും വിധം നഷ്‌ടങ്ങളുടെ കൊടുങ്കാറ്റ്‌ ആഞ്ഞുവീശാന്‍ തുടങ്ങുന്നതങ്ങനെയാണ്‌. വിധിയുടെ മുഖച്ഛായ തിരിച്ചറിയാനാവാത്ത വിധം അജ്ഞാതമാണെന്ന്‌ കൂടി ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...

 

ഇന്ത്യയിലെ പ്രശസ്‌ത ഐ ടി കമ്പനിയിലെ എക്‌സിക്യുട്ടീവാണ്‌ അരവിന്ദ്‌ കെ മേനോന്‍. പെണ്‍ഹൃദയങ്ങളില്‍ കനല്‍ കോരിയിടുന്ന രൂപഭാവമുള്ള അയാള്‍ ആരെയും ശ്രദ്ധിച്ചിരുന്നതേയില്ല. എന്നാല്‍ അമ്മാവന്റെ മകള്‍ കീര്‍ത്തനയുമായി പ്രണയത്തിലാകുന്നതോടെ അയാള്‍ മാറുകയാണ്‌. പ്രണയത്തിനിടയിലെപ്പോഴോ രതി കടന്നുവരികയും അരവിന്ദ്‌ അതില്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെയാണ്‌ നോവല്‍ മനോഹരമായ മറ്റൊരു ഇതിവൃത്തത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. രതിയുടെ കാണാപ്പുറങ്ങളിലേക്ക്‌ അരവിന്ദ്‌ സഞ്ചരിച്ചുതുടങ്ങുന്നതങ്ങനെയാണ്‌. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി അയാള്‍ ലോകം ചുറ്റി സഞ്ചരിക്കുകയാണ്‌. അവിടെയെല്ലാം അയാള്‍ രതിയുടെ കയത്തില്‍ നീരാടിക്കൊണ്ടിരുന്നു. സര്‍പ്പസുന്ദരികളോടൊത്ത്‌ കിടക്ക പങ്കിട്ട്‌ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ നിവേദിത എന്ന പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌. ഭക്തിയുടെ പിന്തുണയോടെ അയാളിലേക്ക്‌ അവള്‍ ആഴത്തില്‍ പ്രവേശിക്കുകയാണ്‌.
ഹൈദരാബാദ്‌ എന്ന മനോഹരനഗരത്തിലെ അന്തേവാസിയായ നിവേദിത അയാളില്‍ വരുത്തുന്ന മാറ്റം ചെറുതല്ല. കുത്തഴിഞ്ഞ ജീവിതത്തില്‍ നിന്നും പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും ലോകത്തേക്ക്‌ അയാള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു. യഥാര്‍ത്ഥ പ്രണയമെന്നാല്‍ ജീവിതത്തിന്റെ അസുലഭമായ അനുഭൂതിയാണെന്നും മഴവില്ലുപോലെ വര്‍ണ്ണാഭമാണെന്നും അരവിന്ദ്‌ തിരിച്ചറിയുന്നു. എന്നാല്‍ ആഗ്രഹങ്ങള്‍ക്ക്‌ മീതെ സഞ്ചരിക്കുന്ന വിധിയുടെ കരങ്ങള്‍ അയാള്‍ക്ക്‌ സമ്മാനിക്കുന്നത്‌ അലോസരപ്പെടുത്തലുകള്‍ മാത്രമാണ്‌. ഇതിനിടയില്‍ സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന്‌ അഴുക്ക്‌ചാലുകളിലൂടെ സഞ്ചരിച്ച്‌ നിലംപതിക്കുന്ന പെണ്‍മനസ്സുകളുടെ ചിത്രവും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. സൗമിത്ര അഗര്‍വാളും ഇലിയാനയും മാരിയാനയുമെല്ലാം നോവലിലെ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളാണ്‌ . ഓരോ കഥാപാത്രങ്ങളും അരവിന്ദിന്റെ ജീവിതത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ടെങ്കിലും അതിനൊക്കെ ഉയരത്തിലേക്ക്‌ നിവേദിത കയറിപ്പോകുന്നു. പക്ഷേ അരവിന്ദിനെ കാത്തിരിക്കുന്ന വിധി മറ്റൊന്നായിരുന്നു.
സി എന്‍ കൃഷ്‌ണന്‍കുട്ടിയുടെ നോവല്‍ വായിക്കുമ്പോള്‍ അനുവാചകന്‍ ഒരിക്കലെങ്കിലും ചിന്തിക്കാതിരിക്കില്ല. ഈ നോവലിസ്റ്റ്‌ ഇതിന്‌ മുന്നെ എഴുതേണ്ടതായിരുന്നു എന്ന യാഥാര്‍ത്ഥ്യം.

പ്രസാധകര്‍: ഹരിതം ബുക്‌സ്‌
വില-175 രൂപ

Comments (3)
നന്നായിട്ടുണ്
1 Friday, 12 June 2009 01:55
കിരണ്‍ കൊല്ലം
നന്നായിട്ടുണ്ട് അവതരണം...
പുസ്തകം വായിക്കണം എന്നു തോന്നുന്നു..
അഭിനന്ദനങ്ങള്‍
അവതരണം നന്നായി
2 Wednesday, 17 June 2009 15:06
Remya Antony
അവതരണം നന്നായി മാഷെ.....,
ഈ പുസ്തകത്തെ കുറിച്ച് ഒരു രൂപം കിട്ടി........!!
its nice.but when you review a book plea
3 Friday, 19 June 2009 15:55
ceeyem
its nice.but when you review a book please try to travel outside the book.your treatment was just from inside only. you can do it.try next time.
all d best.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online