ചോദ്യചിഹ്നം ധന്യ മഹേന്ദ്രന്‍ |  |
ഒരു കുഞ്ഞു പൂവ് ഒരു കുളിര്‍ കാറ്റ് നേര്‍ത്ത ശംഖനാദം ഉണരുന്ന കിളിയൊച്ച നന്മയുടെ ഗായത്രി ഇതായിരുന്നു പ്രഭാതം..... കത്തുന്ന ചൂട് വരളുന്ന കണ്ഠം പായുന്ന ശകടങ്ങള്‍ നീളുന്ന കൈകള്‍ക്ക് പിന്നിലെ മിഴികളില്‍ മാറാല കെട്ടിയ ദൈന്യം ഇതായിരുന്നു മദ്ധ്യാഹ്നം
നിയോണ്‍ ബള്‍ബിന്റെ അരണ്ട പ്രകാശം.. ഒഴുകിപ്പരക്കുന്ന മദ്യം.. ഇടറുന്ന സോപാനം.. ശ്രീലകത്തെ ഇരുട്ടില്‍ ഉറക്കം തൂങ്ങുന്ന കൃഷ്ണന്‍ .... ഇതായിരുന്നു സായന്തനം.....
ഇനി ...രാവ്.. കരി പിടിച്ചു കറുത്ത രാവ്... മുഖമൂടികള്‍ക്ക് പിന്നില്‍ നരികള്‍ കൂകിയാര്‍ക്കുന്നു.. തെരുവിന്റെ കാണാക്കോണില്‍ നിസഹായതയുടെ തേങ്ങലൊടുങ്ങുന്നു.. അപമാനിയ്ക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ആവര്‍ത്തനങ്ങള്‍........ ഒരു പിഴച്ചവളുടെ ജനനം.....
പ്രത്യയശാസ്ത്രങ്ങളുടെ ഞരമ്പുകളില്‍ തീ പടരുമ്പോള്‍ ആയുധങ്ങളുടെ തിളക്കത്തിനപ്പുറം മിഴികളിലെ നിസംഗതകള്‍ ക്രൌര്യത്തിനു മേമ്പൊടിയാകുന്നു..
ഇനി രാവിന്നുമപ്പുറം .... ഒരു ദിനത്തിന്റെ ഉദകത്തിനായ്.. ഇന്നെയ്കിനിയാര്....? ശരീരം വളച്ചൊരു ചോദ്യചിഹ്നം മനസുകള്‍ക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു..........
|
കവി മനസ് തൊട്ടറിയുന്നു..
അഭിനന്ദനങ്ങള്‍