|
|
പ്രാചീന സംസ്‌കൃതിയുടെ നിത്യ സ്‌മാരകമായ എടക്കല്‍ഗുഹയിലേക്ക് ചരിത്രാന്വേഷികളുടെ പ്രവാഹംസുനി എം അശോക് പ്രാചീന സംസ്‌കൃതിയുടെ വിശ്വ പ്രസിദ്ധ നിത്യ സ്‌മാരകമായ വയനാട്ടിലെ എടക്കല്‍ഗുഹയെ അടുത്തറിയാന്‍ ചരിത്രാന്വേഷികളുടെ പ്രവാഹം. സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പുകുത്തി മലനിരകളിലാണ് ചരിത്രം ഉറങ്ങുന്ന എടക്കല്‍ ശിലാഗുഹകള്‍ സ്ഥിതി ചെയ്യുന്നത്, സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍. പ്രാചീനകാലത്തെ മനുഷ്യരുടെ ലിഖിതങ്ങളാലും ചിത്രങ്ങള്‍കൊണ്ടും സമൃദ്ധമാണ് എടക്കല്‍ഗുഹ. കൂറ്റന്‍ പാറകളിലാണ് ഇവിടെ രൂപങ്ങള്‍ കോറിയിട്ടിരിക്കുന്നത്. മോഹന്‍ജാദാരോ, സിന്ധൂനദീതട സംസ്‌കാരങ്ങളുമായി ഏറെ ബന്ധമുള്ളവയാണ് ഇവിടുത്തെ ചരിത്ര ശേഷിപ്പുകളെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. |
|
Read more...
|
|
|
|
|