.::കലിക::. മലയാളം ഓണ്‍ലൈന്‍ മാഗസിന്‍
|
ലോകം
|
|
എഡിറ്റോറിയല്‍ ഭൂമികയ്യേറ്റത്തിന്റെ രാഷ്‌ട്രീയം "35 വര്‍ഷം അവര്‍ക്ക് ഞാന്‍ മാര്‍പ്പാപ്പയായിരുന്നു. ഇപ്പോള്‍ യുദാസായി.'' സി പി എമ്മിന്റെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ കല്‍പ്പറ്റയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ച എം പി വീരേന്ദ്രകുമാറിന്റെ വാക്കുകളാണിത്. സത്യത്തില്‍ വയനാട്ടിലെ ഭൂമി കയ്യേറ്റത്തിന്റെ മാനദണ്ഡമെന്താണ്? റവന്യുഭൂമി മുഴുവന്‍ കയ്യേറേണ്ട സി പി എമ്മുകാര്‍ എന്തുകൊണ്ട് ജനതാദളുകാരുടെ കൈവശഭൂമിയില്‍ മാത്രം ചെങ്കൊടിനാട്ടി? ഈ രണ്ടുചോദ്യങ്ങളുടെ പ്രസക്തി തേടി പോയാല്‍ വയനാട്ടിലെ ഭൂമികയ്യേറ്റം പാവപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല എന്നു മനസ്സിലാക്കാം
|
|
Read more...
|
|
ഓര്‍മ്മ
|
ആയുസ്സുകൊണ്ടൊരു തുലാഭാരംകെ കെ ജയേഷ് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു വ്യാഴാഴ്‌ച. കോളേജ് ഫൈന്‍ ആര്‍ട്‌സ് ഡേ ഉദ്‌ഘാടനത്തിന് പ്രശസ്‌തനായ ഒരാളെ തേടിയിറങ്ങിയതായിരുന്നു. അന്വേഷണം ചെന്നെത്തിയത് മഹാറാണി ഹോട്ടലില്‍. പ്രശസ്‌ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവിടെയുണ്ടെന്നും തിരക്കില്ലെങ്കില്‍ വിളിച്ചാല്‍ വരുമെന്നുമുള്ള ഒരു സുഹൃത്തിന്റെ വാക്കുകേട്ടാണ് മഹാറാണിയിലേക്ക് കയറിച്ചെന്നത്. റിസപ്‌ഷനില്‍ അന്വേഷിച്ചപ്പോള്‍ കവി അകത്തുണ്ട്. ചോദിച്ച് സമ്മതം വാങ്ങി അകത്തേക്ക് കയറി.
|
|
Read more...
|
|
ഓര്‍മ്മ
|
നിലാവല തീയാല്‍ നിന്നെ വിലോലമായി തലോടിടാം...ജിബി സദാശിവന്‍ മലയാള ചലച്ചിത്രസംഗീത ലോകത്ത് സ്വന്തമായി ഒരു പന്ഥാവ് തെളിയിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. പല ഗായകരെയും നടന്‍മാരെയും മലയാള മനസുകളില്‍ ചിരപരിചിതരാക്കിയത് ഗിരീഷ് പുത്തഞ്ചേരിയുടെ മാസ്‌മര വിരല്‍തുമ്പില്‍ നിന്നും കൈക്കുടന്ന നിറയെ നല്‍കിയ മനോഹര ഗാനങ്ങളാണ്. പ്രണയവും വിരഹവും ഭക്തിയും നഷ്‌കളങ്കതയും വിരിയിച്ച് ഈണങ്ങളിലൂടെ നമ്മെ വിസ്‌മയിപ്പിച്ച ഗിരീഷ് അകലെ നീലാകാശങ്ങളിലേക്ക് യാത്രയായപ്പോള്‍ മലയാള ഗാനശാഖയ്‌ക്കുണ്ടായ നഷ്‌ടം കുറിച്ചിടാന്‍ വാക്കുകള്‍ വിരളം.
|
|
Read more...
|
|
വെള്ളിത്തിര
|
|
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ഇനി മലയാളത്തിന്റെ സ്വന്തം ജിബി സദാശിവന്‍ താരപ്പകിട്ടിന്റെ ജാഡകളോ തലക്കനമോ ഇല്ലാത്ത തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാറിനെ മലയാള പ്രേക്ഷകര്‍ക്ക് നന്നേ പിടിച്ചു. പഴശ്ശിരാജയിലെ എടച്ചേന കുങ്കനായി അഭിനയിച്ച് പ്രേക്ഷകമനസ്സില്‍ ഇടം കണ്ടെത്തിയതോടെ ശരത്‌കുമാറെന്ന മഹാനടനെത്തേടി മലയാളസിനിമ ഒന്നൊന്നായി എത്തുന്നു. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കുന്ന ഈ മഹാനടന് ഒരേയൊരു ആഗ്രഹം മാത്രം, എല്ലാ ഭാഷകളിലും അഭിനയിച്ച് ലോകം അറിയപ്പെടുന്ന ഒരു നടനാകണം. |
|
Read more...
|
|
|
|
|
|
Page 1 of 3 |